ഒളിമ്പിക്​ അത്​ലറ്റിക്​ ടാലൻറ്​ ഹണ്ട്​ ജില്ല ട്രയല്‍ നാളെ

05:20 AM
14/01/2018
കണ്ണൂര്‍: അടുത്ത ഒളിമ്പിക്‌സ് ലക്ഷ്യമാക്കി കായികതാരങ്ങളെ കണ്ടെത്തി വാര്‍ത്തെടുക്കാന്‍ ഗെയില്‍ ഇന്ത്യാ ലിമിറ്റഡും നാഷനല്‍ യുവ കോഓപറേറ്റിവ് സൊസൈറ്റിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഗെയില്‍ ഇന്ത്യന്‍ സ്പീഡ് സ്റ്റാര്‍ സീസണ്‍ ജില്ല ട്രയല്‍ ഞായറാഴ്ച മാങ്ങാട്ടുപറമ്പ് കെ.എ.പി ക്യാമ്പ് ഗ്രാണ്ടില്‍ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 100 മീ, 200 മീ, 400 മീ എന്നീ ഇനങ്ങളാണുള്ളത്. കണ്ണൂര്‍, കാസര്‍കോട്, വയനാട്, കോഴിക്കോട് ജില്ലയിലുള്ള 11-17 വയസ്സിനിടയിലുള്ള ആൺ-പെണ്‍കുട്ടികള്‍ക്ക് പങ്കെടുക്കാം. ട്രയലിലൂടെ കണ്ടെത്തുന്ന അത്‌ലറ്റുകളെ ഗെയില്‍ ഇന്ത്യാ ലിമിറ്റഡ് സ്‌പോണ്‍സര്‍ ചെയ്യും. ഇപ്പോള്‍ പരിശീലിക്കുന്ന കോച്ചി​െൻറ കീഴില്‍തന്നെ പരിശീലനം തുടരാം. വര്‍ഷത്തില്‍ രണ്ടു നാഷനല്‍ ക്യാമ്പും ഒരു ഇൻറര്‍നാഷനല്‍ ക്യാമ്പും ലഭിക്കും. അണ്ടര്‍ 14, അണ്ടര്‍ 17 എന്നീ രണ്ടു വിഭാഗങ്ങളിലായാണ് ട്രയല്‍ നടത്തുന്നത്. 2001, 2002, 2003 വര്‍ഷങ്ങളില്‍ ജനിച്ചവര്‍ അണ്ടര്‍ 17ലും 2004, 2005, 2006 വര്‍ഷങ്ങളില്‍ ജനിച്ചവര്‍ അണ്ടര്‍ 14 കാറ്റഗറിയിലും മത്സരിക്കണം. ഓരോ ഇനത്തിലും പ്രത്യേക സമയക്രമമനുസരിച്ചാണ് സെലക്ഷന്‍. ജില്ലതല സെലക്ഷന്‍ ലഭിക്കുന്ന അത്‌ലറ്റുകളെ സംസ്ഥാനതലത്തിലും തുടര്‍ന്ന് ദേശീയതലത്തിലും നടക്കുന്ന സെലക്ഷന്‍ ട്രയലില്‍ പങ്കെടുപ്പിക്കും. താൽപര്യമുള്ള അത്‌ലറ്റുകള്‍ ഞായറാഴ്ച രാവിലെ ഏഴിന് ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ആധാര്‍കാര്‍ഡി​െൻറ കോപ്പിയും സഹിതം ഗ്രൗണ്ടില്‍ എത്തണം. രജിസ്റ്റര്‍ ചെയ്യാന്‍ വാട്‌സ് ആപ് നമ്പറില്‍ മെസേജ് ചെയ്യണം. ഫോണ്‍: 8893120554, 8921877459. വാര്‍ത്തസമ്മേളനത്തില്‍ പ്രഫ. മേജര്‍ പി. ഗോവിന്ദന്‍, ദിനില്‍ ധനഞ്ജയന്‍, സി.കെ. അനുരാഗ്, എം.സി. അരുണ്‍കുമാര്‍, കെ. ആബിദ് എന്നിവർ പങ്കെടുത്തു.
COMMENTS