ഏത്​ സാമുദായിക ഫാഷിസവും അപകടം- ^ആഭ്യന്തരമന്ത്രി

05:20 AM
14/01/2018
ഏത് സാമുദായിക ഫാഷിസവും അപകടം- -ആഭ്യന്തരമന്ത്രി മംഗളൂരു: സമൂഹത്തിൽ സ്പർധയും സംഘർഷവും സൃഷ്ടിക്കുന്ന പ്രവർത്തനങ്ങളിലേർപ്പെടുന്നവർ ഏത് സമുദായക്കാരായാലും അപകടമാണെന്ന് ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. പൊലീസ് പാർപ്പിടസമുച്ചയ ഉദ്ഘാടനവേദി പരിസരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം ശൈലിയുള്ള ഹിന്ദു, മുസ്ലിം സംഘടനകളെ നിരോധിക്കേണ്ടതല്ലേ എന്ന ചോദ്യത്തിന്, ന്യൂനപക്ഷ, ഭൂരിപക്ഷ ഫാഷിസം നിരോധിക്കേണ്ടതാണെന്ന് മന്ത്രി പറഞ്ഞു.
COMMENTS