എടയന്നൂരില്‍ എസ്.എഫ്.ഐ-^കെ.എസ്.യു സംഘര്‍ഷം; എട്ടുപേര്‍ക്ക് പരിക്ക്

05:20 AM
14/01/2018
എടയന്നൂരില്‍ എസ്.എഫ്.ഐ--കെ.എസ്.യു സംഘര്‍ഷം; എട്ടുപേര്‍ക്ക് പരിക്ക് മട്ടന്നൂര്‍: എടയന്നൂര്‍ വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ കൊടിനശിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ടുണ്ടായ എസ്.എഫ്.ഐ- -കെ.എസ്.യു വാക്തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. സംഭവത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ കെ.എസ്.യു പ്രവര്‍ത്തകരായ എന്‍. ജുറൈജ് (17), എച്ച്.എം. ഹബീബ് (17), പി.പി. നജാത്(17), കെ.കെ. ആദര്‍ശ്(17), എന്‍.കെ. സജീഷ്(16), സി. റയ്യാന്‍(17) എന്നിവരെ തലശ്ശേരി ഇന്ദിരഗാന്ധി ആശുപത്രിയിലും എസ്.എഫ്.ഐ പ്രവര്‍ത്തകരായ വിഷ്ണു, എസ്.എഫ്.ഐ ഏരിയ കമ്മിറ്റിയംഗം പി. പ്രഷീദ് എന്നിവരെ കൂത്തുപറമ്പ് ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്‌കൂളില്‍ സ്ഥാപിച്ച എസ്.എഫ്.ഐയുടെ കൊടി കെ.എസ്.യു നശിപ്പിച്ചെന്നാരോപിച്ച് വെള്ളിയാഴ്ച രാവിലെ എസ്.എഫ്.ഐ എടയന്നൂരില്‍ പ്രകടനം നടത്തി. തുടര്‍ന്ന് കോണ്‍ഗ്രസ് ഓഫിസില്‍ കയറുകയും സംഘര്‍ഷം മുണ്ടാവുകയുമായിരുന്നു. ഇതിനിടെ കോണ്‍ഗ്രസ് ഓഫിസ് തകര്‍ക്കപ്പെടുകയും ഓഫിസിലുണ്ടായിരുന്ന കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഓഫിസിലെ ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ നശിപ്പിക്കപ്പെട്ടു. തുടര്‍ന്ന് കോണ്‍ഗ്രസുകാര്‍ രംഗത്തെത്തി. ഇതോടെ സംഘര്‍ഷം മൂര്‍ച്ഛിച്ചു. ഇതിനിടെ സി.പി.എം പ്രവര്‍ത്തക​െൻറ ജീപ്പ് പൂര്‍ണമായും തകര്‍ക്കപ്പെട്ടു. തുടര്‍ന്ന് മട്ടന്നൂര്‍ പൊലീസ് സ്ഥലത്തെത്തി എസ്.എഫ്.ഐ--കെ.എസ്.യു നേതാക്കളെ കസ്റ്റഡിയിലെടുത്തു. ഹർത്താൽ മട്ടന്നൂര്‍: സ്‌കൂളില്‍ കൊടി നശിപ്പിച്ചതിൽ പ്രതിഷേധിച്ച് ശനിയാഴ്ച എടയന്നൂരിലും ചാലോട്ടും സി.പി.എം ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.
COMMENTS