You are here
മൈലപ്പുഴ കൊലപാതകം: വിശ്വസിക്കാനാകാതെ നാട്ടുകാർ
ചെറുതോണി: മൈലപ്പുഴയെ നടുക്കിയ അറുകൊലയും ആത്മഹത്യയും വിശ്വസിക്കാനാകാതെ നാട്ടുകാർ. ആറുവർഷം മുമ്പാണ് കഞ്ഞിക്കുഴി പഞ്ചായത്തിലെ ആദിവാസി മേഖലയായ മൈലപ്പുഴയിലെത്തി കൊല്ലംകുന്നേൽ ദാമോദരനും സുമയും താമസം തുടങ്ങിയത്. ദാമോദരൻ കൂലിപ്പണിക്കും സുമ മെഴുകുതിരി കമ്പനിയിലും ഇടക്ക് ഹോം നഴ്സായും ജോലിക്ക് പോയിരുന്നു. സുമ കഞ്ഞിക്കുഴി പഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകയും ദാമോദരൻ കോൺഗ്രസ് പ്രവർത്തകനുമായിരുന്നു. പെരുവന്താനം മുറിഞ്ഞപുഴ സ്വദേശികളാണ് ഇവർ.
ദാമോദരെൻറ ഇളയ സഹോദരെൻറ ഭാര്യയാണ് സുമ. ആദ്യ വിവാഹത്തിൽ ദാമോദരന് മൂന്നും സുമക്ക് രണ്ടും മക്കളുണ്ട്. 26 വർഷം മുമ്പ് നാടുവിട്ട ഇവർ അടിമാലി ഇരുമ്പുപാലത്തായിരുന്നു ആദ്യം താമസം. ആറുവർഷം മുമ്പ് സ്ഥലം വാങ്ങിയ ശേഷം പഞ്ചായത്തിൽനിന്ന് അനുവദിച്ച തുക ഉപയോഗിച്ച് വീടുപണിത് താമസിച്ചുവരുകയായിരുന്നു. കഞ്ഞിക്കുഴി പഞ്ചായത്തിലെ രേഖകളിൽ ഭാര്യാഭർത്താക്കന്മാരാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെങ്കിലും ഔദ്യോഗികമായി വിവാഹിതരല്ലായിരുന്നു. മാസങ്ങളോളമായി ഇരുവരും സ്വരചേർച്ചയിലായിരുന്നില്ലെന്ന് വാർഡ് മെംബറും അയൽവാസികളും പറയുന്നു. കുടുംബശ്രീയിൽനിന്ന് എടുത്തതും കൈവശമുണ്ടായിരുന്നതുമായ മൂന്നരലക്ഷം രൂപയെചൊല്ലി ഇരുവരും വഴക്കുണ്ടായിരുന്നു. അയൽവാസിയും അയാളുടെ മകനുമായും സുമക്ക് ബന്ധമുണ്ടായിരുന്നതായാണ് ദാമോദരെൻറ സംശം. സുമയുടെ പക്കലുണ്ടായിരുന്ന രൂപ അയൽവാസിക്ക് കൊടുത്തിരുന്നതായി ദാമോദരൻ സംശയിച്ചിരുന്നു. ആത്മഹത്യക്കുറിപ്പിൽ ഇത് സൂചിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ 17ന് ദാമോദരനുമായി പിണങ്ങി തൊടുപുഴയിലെ ബന്ധുവീട്ടിലേക്ക് സുമ പോയി. തുടർന്ന് സുമയെ കാണാതായതായി ദാമോദരൻ കഞ്ഞിക്കുഴി പൊലീസിൽ പരാതി നൽകി. സുമയുടെ ആധാർ കാർഡ് ഉൾപ്പെടെ മുഴുവൻ രേഖകളും ദാമോദരൻ വാങ്ങിെവച്ചിരിക്കുകയായിരുന്നു. ഹോം നഴ്സ് ജോലിക്ക് പോകുന്നതിന് ആധാർ കാർഡ് ആവശ്യമായതിനാൽ ഇവ വാങ്ങിനൽകണമെന്ന് ആവശ്യപ്പെട്ട് സുമ ശനിയാഴ്ച രാവിലെ കഞ്ഞിക്കുഴി പൊലീസ് സ്റ്റേഷനിലെത്തി. അപ്പോഴാണ് തനിക്കെതിരെ കേസുണ്ടെന്ന് സുമ അറിയുന്നത്.
ഉടൻ ദാമോദരനെ വിളിച്ചുവരുത്തി ഇരുവരെയും കട്ടപ്പന കോടതിയിൽ ഹാജരാക്കി. ഔദ്യോഗികമായി വിവാഹിതരല്ലാത്തതിനാലും സുമക്ക് ഇനിയൊന്നിച്ച് ജീവിേക്കെണ്ടന്ന് അറിയിച്ചതിനാലും ഇരുവരെയും അവരുടെ ഇഷ്ടത്തിന് പോകുന്നതിന് കോടതി അനുവദിച്ചു. രേഖകൾ നൽകാമെന്ന് ദാമോദരനും സമ്മതിച്ചു.
ഇതനുസരിച്ച് രേഖകൾ വാങ്ങാനും തുണി എടുക്കുന്നതിനുമായി രാത്രി എേട്ടാടെ ഇരുവരും വീട്ടിലെത്തി. രാത്രി ആഹാരം പാചകംചെയ്ത് കഴിച്ചതിെൻറ ലക്ഷണങ്ങൾ വീട്ടിലുണ്ട്. ഇതിന് ശേഷം ഉറങ്ങാൻ കിടന്നപ്പോഴാണ് കൊലപാതകം നടത്തിയതെന്ന് കരുതുന്നു.
സുമ വീട്ടിലേക്ക് പോകുംമുമ്പ് ബാങ്കിൽനിന്ന് 40,000 രൂപ എടുത്തിരുന്നതായും പറയുന്നു. ജില്ല പൊലീസ് മേധാവി കെ.ബി. വേണുഗോപാൽ, തൊടുപുഴ ഡിവൈ.എസ്.പി എൻ.എൻ. പ്രസാദ്, സി.ഐ വർഗീസ് അലക്സ്, ഇടുക്കി സി.ഐ സിബിച്ചൻ ജോസഫ്, കഞ്ഞിക്കുഴി എസ്.ഐ സെബാസ്റ്റ്യൻ, ഇടുക്കി എസ്.ഐ ടി.സി. മുരുകൻ എന്നിവർ സ്ഥലത്തെത്തി. ഇടുക്കി ജില്ല ആശുപത്രിയിൽ പോസ്റ്റ്മാർട്ടത്തിന് ശേഷം ഇരുവരെയും െമെലപ്പുഴയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ദാമോദരെൻറ ആദ്യ ഭാര്യയും മക്കളും മറ്റ് ബന്ധുക്കളും എത്തിയിരുന്നു.