You are here

ഒറ്റപ്പാലത്ത് ബസും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

20:02 PM
17/03/2018
bus accident in ottapalam

ഒറ്റപ്പാലം: പാലക്കാട് - കുളപ്പുള്ളി പാതയില്‍ സ്വകാര്യ ബസും മിനി കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച്‌ രണ്ടു മരണം. 22 പേര്‍ക്ക് പരിക്കേറ്റു. മുതലമട ഏരിപ്പടത്ത് സെന്തിൽകുമാർ (39), പല്ലശന തരകത്ത് ശിവരാമൻ (45). എന്നിവരാണ്​ മരിച്ചത്​. വൈകീട്ട് ആറുമണിയോടെ ആയിരുന്നു അപകടം. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇരുപതു പേര്‍ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലും രണ്ടുപേര്‍ കണ്ണിയംപുറം സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. 

bus accident in ottapalam


ഒറ്റപ്പാലം- തൃശ്ശൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസാണ് അപകടത്തില്‍ പെട്ടത്. പിക്ക് അപ്പ് വാനിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. നിയന്ത്രണം വിട്ട ബസ് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കിലും ഇടിച്ചു. തുടര്‍ന്ന് സ്വകാര്യവ്യക്തിയുടെ പറമ്ബിലെ മതിലും ഇടിച്ചു തകര്‍ത്തു.
 

COMMENTS