You are here

ശ്രീജിത്തിനെ ഉരുട്ടിക്കൊന്നതോ? ഇ​രു​തു​ട​യി​ലെ​യും പേ​ശി​ക​ളി​ൽ അ​സാ​ധാ​ര​ണ ച​ത​വും പ​രി​ക്കും

  • കസ്​റ്റഡിയിലുള്ള പൊലീസുകാർക്ക്​ നുണ പരിശോധന നടത്താനും ആലോചന

10:30 AM
17/04/2018
Sreejith-varapuzha

കൊച്ചി: വരാപ്പുഴയിൽ ശ്രീജിത്തി​​​െൻറ മരണം പൊലീസ്​ കസ്​റ്റഡിയിലെ ക്രൂരമർദനത്തെ തുടർന്നാണെന്ന്​ സ്​ഥാപിക്കുന്ന വിധത്തിൽ പോസ്​റ്റ്​മോർട്ടം റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നതോടെ കേസ്​ വഴിത്തിരിവിൽ. ഉരുട്ടൽ ഉൾപ്പെടെ പൊലീസി​​​​െൻറ മൂന്നാംമുറക്ക്​ ശ്രീജിത്ത്​ ഇരയായെന്ന സംശയം ബലപ്പെടുത്തുന്നതാണ്​ റിപ്പോർട്ടിലെ വിവരങ്ങൾ. ഇതി​​​​െൻറ അടിസ്​ഥാനത്തിൽ മുറിവുകൾ എങ്ങ​നെ സംഭവിച്ചതാണെന്ന്​​ കണ്ടെത്താൻ അഞ്ചംഗ മെഡിക്കൽ ബോർഡ്​ രൂപവത്​കരിച്ചു. 

ലാത്തിപോലെ ഉരുണ്ട വസ്​തുക്കൾകൊണ്ട്​ ഉരുട്ടിയാൽ മാത്രം സംഭവിക്കാവുന്ന ചതവുകളും പരിക്കുകളും ശ്രീജിത്തി​​​​െൻറ ശരീരത്തിലുണ്ടായിരുന്നതായാണ്​ പോസ്​റ്റ്​മോർട്ടം റിപ്പോർട്ടിലെ സൂചന. കൈകാലുകൾക്ക്​ പുറമെ മൂർച്ചയില്ലാത്ത ആയുധങ്ങൾകൊണ്ടും മർദിച്ചിട്ടുണ്ട്​. ശ്രീജിത്തി​​​​െൻറ ശരീരത്തിൽ കണ്ടെത്തിയ 18 മുറിവാണ്​ റിപ്പോർട്ടിൽ അക്കമിട്ട്​ പറയുന്നത്​.

ഇരുതുടയിലെയും പേശികളിൽ ഒരേ സ്വഭാവത്തി​െല ചതവ്​ കണ്ടെത്തിയതാണ്​ സംഭവം ഉരുട്ടിക്കൊലയാണെന്ന സംശയം ഉയർത്തുന്നത്​. പല ചതവുകളും പരിക്കുകളും അസാധാരണമാണെന്നും റിപ്പോർട്ട്​ സൂചിപ്പിക്കുന്നു. മൂക്ക്​, വലത്​ കവിൾ, മേൽച്ചുണ്ട്​, നെഞ്ചി​​​​െൻറ ഇടതുഭാഗം, ഇരുകൈയുടെയും പിൻഭാഗം, അടിവയറി​​​​െൻറ ഇടതുഭാഗം എന്നിവിടങ്ങളിലെല്ലാം മുറിവേറ്റതായി അഞ്ചുപേജ്​ വരുന്ന റിപ്പോർട്ടിലുണ്ട്​. വയറ്റിലും അടിവയറ്റിലുമുണ്ടായ പരിക്കും ഇതുമൂലം പഴുപ്പ്​ ബാധിച്ചതോടെ ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ചതുമാണ്​ മരണകാരണമായി പറയുന്നത്​. 

പോസ്​റ്റ്​മോർട്ടം റിപ്പോർട്ടിലെ വിവരങ്ങളുടെ അടിസ്​ഥാനത്തിലാണ്​ കൂടുതൽ അന്വേഷണത്തിന്​ മെഡിക്കൽ ബോർഡ്​ രൂപവത്​കരിക്കണമെന്ന്​ അന്വേഷണസംഘം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്​ടറോട്​ ശിപാർശ ചെയ്​തത്​. ഉരുട്ടിക്കൊല നടന്നതായി സ്​ഥിരീകരിച്ചിട്ടില്ലെന്നും ഇക്കാര്യം മെഡിക്കൽ ബോർഡ്​ തീരുമാനിക്കുമെന്നുമാണ്​ അന്വേഷണസംഘം നൽകുന്ന വിവരം. 

ശ്രീജിത്തിനെ കസ്​റ്റഡിയിലെടുത്ത ആലുവ റൂറൽ എസ്​.പി എ.വി. ജോർജി​​​​െൻറ കീഴി​െല ടൈഗർ ഫോഴ്​സിലെ അംഗങ്ങളും ലോക്കൽ പൊലീസും അന്വേഷണസംഘത്തിന്​ നൽകിയ വിവരങ്ങളിൽ വൈരുധ്യമുണ്ട്​. ഇൗ സാഹചര്യത്തിൽ ആരോപണവിധേയരായ പൊലീസുകാർക്ക്​ നുണപരിശോധന നടത്താനും ആലോചനയുണ്ട്​. റൂറൽ എസ്​.പിയുടേതടക്കം ഫോൺ രേഖകളും പരിശോധിച്ചുവരുകയാണ്​. 


ശ്രീജിത്തിനെ മർദിച്ചത്​ എസ്​.​െഎ ദീപക്കെന്ന് കൂട്ടുപ്രതികൾ
കൊച്ചി: പൊലീസ്​ കസ്​റ്റഡിയിൽ മരിച്ച ശ്രീജിത്തിനെ വരാപ്പുഴ സ്​റ്റേഷനിൽ മർദിച്ചത്​ എസ്​.​െഎ ദീപക്കെന്ന്​ കൂട്ടുപ്രതികൾ. ​ശ്രീജിത്തിനെ പൊലീസ്​ ക്രൂരമായി മർദിച്ചതിന്​ തങ്ങൾ സാക്ഷികളാണെന്ന്​ ശ്രീജിത്തിനെ കസ്​റ്റഡിയിലെടുക്കാൻ കാരണമായ വീടാക്രമണക്കേസിൽ ഒപ്പം അറസ്​റ്റിലായവർ പറഞ്ഞു. ശ്രീജിത്തി​​​​െൻറ വയറ്റിൽ ചവിട്ടി. തങ്ങൾക്കും മർദനമേറ്റെന്നും ചൊവ്വാഴ്​ച പറവൂർ കോടതിയിൽ ഹാജരാക്കിയപ്പോൾ ഇവർ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. 

സി.ബി.​െഎ അന്വേഷിക്കണം-ശ്രീജിത്തി​​​​െൻറ കുടുംബം
​ശ്രീജിത്തി​​​​െൻറ കസ്​റ്റഡി മരണത്തിന്​ ഉത്തരവാദികളായവരെ കണ്ടെത്താൻ കേസ്​ സി.ബി.​െഎ അന്വേഷിക്കണമെന്ന്​ അമ്മ ശ്യാമളയും ഭാര്യ അഖിലയും. നിലവിലെ അന്വേഷണത്തിൽ തൃപ്​തിയില്ല. പ്രതികളായ പൊലീസുകാരെ സംരക്ഷിക്കാനാണ്​ നീക്കം. നീതിക്കായി ഏതറ്റം വരെയും പോകുമെന്നും ശ്രീജിത്തി​​​​െൻറ കുടുംബാംഗങ്ങൾ വ്യക്​തമാക്കി. 

പൊലീസ്​ മർദനത്തിലാണ്​ ശ്രീജിത്ത്​ മരിച്ചതെന്ന്​ വ്യക്​തമായിട്ടും കുറ്റക്കാ​െര അറസ്​റ്റ്​ ചെയ്​തിട്ടില്ല. പൊലീസ്​ ക്രൂരമായി മർദിച്ചതായി ശ്രീജിത്ത്​ വീട്ടുകാരോട്​ പറഞ്ഞിരുന്നു. കസ്​റ്റഡിയിൽ എടുത്ത ശ്രീജിത്തിനെ മജിസ്​ട്രേറ്റിന്​ മുന്നിൽ ഹാജരാക്കാതിരിക്കാനും പൊലീസ്​ ശ്രമിച്ചു. കോടതി സമയം കഴിഞ്ഞിട്ടും കാത്തിരുന്ന മജിസ്​ട്രേറ്റിന്​ മുന്നിലോ അദ്ദേഹത്തി​​​​െൻറ വീട്ടിലോ ഹാജരാക്കിയില്ല. ഇതേക്കുറിച്ചെല്ലാം സി.ബി.​െഎയെക്കൊണ്ട്​ അന്വേഷിപ്പിച്ച്​ സത്യം പുറത്തുകൊണ്ടുവരണം.
ശ്രീജിത്തിനെ കസ്​റ്റഡിയിലെടുക്കാൻ ആധാരമായ വീടാക്രമണത്തെത്തുടർന്ന്​ ആത്​മഹത്യ ചെയ്​ത വാസുദേവ​​​​െൻറ മകൻ വിനീഷും സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു. വീട്​ ആക്രമിച്ച കേസിലെ നാലു​ പ്രതികളെ ഇനിയും പിടികൂടിയിട്ടില്ലെന്നും വിനീഷ്​ പറഞ്ഞു. 

അതിനിടെ, വരാപ്പുഴ സ്​റ്റേഷനിൽ എത്തിക്കു​േമ്പാൾ തന്നെ ശ്രീജിത്ത്​ അങ്ങേയറ്റം അവശ നിലയിലായിരുന്നെന്ന്​​ ദൃക്​സാക്ഷി വിജു വെളിപ്പെടുത്തി. വീടാക്രമണ കേസിൽ കസ്​റ്റഡിയിലായ വിജുവിനെ കുറ്റക്കാരനല്ലെന്നു കണ്ട്​ പിന്നീട്​ വിട്ടയക്കുകയായിരുന്നു. കടുത്ത വയറുവേദനയുള്ളതായും  പൊലീസ്​ ഒരുപാട്​ തല്ലിയെന്നും സ്​റ്റേഷനിലെ സെല്ലിൽവെച്ച്​ ശ്രീജിത്ത്​ പറഞ്ഞതായാണ്​ വിജുവി​​​​െൻറ വെളിപ്പെടുത്തൽ.  

COMMENTS