You are here

കാൽപെരുമാറ്റം കേട്ടാൽ  സി​ദ്ധു​ തിരയും; അമ്മയെ

  • ലി​നിയുടെ ഒാർമക്ക്​ ഒ​രു മാ​സം

Lini-and-Children.
സി​ദ്ധാ​ർ​ഥും ഋ​തു​ലും, ലിനി

പേ​രാ​മ്പ്ര: മു​റ്റ​ത്തു​നി​ന്ന് ചെ​റി​യൊ​രു കാ​ൽ​പെ​രു​മാ​റ്റം കേ​ട്ടാ​ൽ സി​ദ്ധു (സി​ദ്ധാ​ർ​ഥ്) ഓ​ടി​യെ​ത്തി നോ​ക്കും. ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി ഈ ​ര​ണ്ടു വ​യ​സ്സു​കാ​ര​​​െൻറ പ​തി​വാ​ണി​ത്. മാ​സം മു​മ്പ് ഒ​രു സു​പ്ര​ഭാ​ത​ത്തി​ൽ അ​വ​ന് പൊ​ന്നു​മ്മ​ ന​ൽ​കി പോ​യ അ​മ്മ തി​രി​ച്ചു വ​രു​ന്നു​ണ്ടോ എ​ന്നാ​ണ് അ​വ​ൻ എ​ത്തി​നോ​ക്കു​ന്ന​ത്. 

ഇ​നി അ​വ​നെ താ​രാ​ട്ടു പാ​ടി ഉ​റ​ക്കു​വാ​നോ ലാ​ളി​ക്കു​വാ​നോ അ​മ്മ ഒ​രി​ക്ക​ലും തി​രി​ച്ചു​വ​രി​ല്ലെ​ന്ന് അ​വ​ന​റി​യു​ന്നി​ല്ല. അ​ഞ്ചു വ​യ​സ്സു​കാ​ര​ൻ ജ്യേ​ഷ്​​ഠ​ൻ കു​ഞ്ചു(​ഋ​തു​ൽ-5)​വി​ന് കാ​ര്യ​ങ്ങ​ൾ മ​ന​സ്സി​ലാ​യി​ട്ടു​ണ്ട്. അ​വ​ന് അ​ടു​ത്ത ആ​ഴ്ച മു​ത​ൽ യു.​കെ.​ജി​യി​ൽ പോ​കാ​നു​ള്ള​താ​ണ്. എ​ൽ.​കെ.​ജി​യി​ലാ​യി​രു​ന്ന സ​മ​യ​ത്ത് സ്കൂ​ളി​ൽ പോ​കാ​നൊ​രു​ക്കു​ന്ന​തും പാ​ഠ​ഭാ​ഗ​ങ്ങ​ൾ പ​റ​ഞ്ഞു​കൊ​ടു​ക്കു​ന്ന​തും അ​മ്മ​യാ​യി​രു​ന്നു. എ​ന്നാ​ൽ, ഈ ​അ​ധ്യ​യ​ന വ​ർ​ഷം കു​ഞ്ചു​വി​നെ ഒ​രു​ക്കാ​നും അ​വ​​​െൻറ പ​ഠ​ന​കാ​ര്യ​ങ്ങ​ൾ നോ​ക്കാ​നും അ​മ്മ​യു​ണ്ടാ​വി​ല്ലെ​ന്ന​ത് അ​വ​നെ സ​ങ്ക​ട​പ്പെ​ടു​ത്തു​ന്നു.

മ​ക​ൾ ന​ഷ്​​ട​പ്പെ​ട്ട് ഉ​രു​കു​ന്ന ഒ​രു അ​മ്മ മ​ന​സ്സും ഈ ​വീ​ട്ടി​ലു​ണ്ട്. മ​ക​ൾ കു​ടും​ബ ജീ​വി​തം തു​ട​ങ്ങു​മ്പോ​ഴേ​ക്കും ര​ണ്ട് പി​ഞ്ചു മ​ക്ക​ളെ ഇ​വ​രു​ടെ ​കൈ​യി​ൽ ഏ​ൽ​പി​ച്ചാ​ണ് യാ​ത്ര​യാ​യ​ത്. കു​ഞ്ചു​വി​​​െൻറ​യും സി​ദ്ധു​വി​​​െൻറ​യും അ​മ്മ ചെ​മ്പ​നോ​ട പു​തു​ശ്ശേ​രി ലി​നി പേ​രാ​മ്പ്ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ രോ​ഗി​യെ ശു​ശ്രൂ​ഷി​ക്കു​ന്ന​തി​നി​ടെ നി​പ വൈ​റ​സ് ബാ​ധ​യേ​റ്റ് മേ​യ് 21നാ​ണ് മ​രി​ക്കു​ന്ന​ത്. ചെ​യ്യു​ന്ന സേ​വ​ന​ത്തോ​ടു​ള്ള ലി​നി​യു​ടെ ആ​ത്മാ​ർ​ഥ​ത​കൂ​ടി​യാ​യി​രു​ന്നു ഈ ​ര​ക്ത​സാ​ക്ഷി​ത്വം.

മ​ര​ണം കൈ​യെ​ത്തും ദൂ​ര​ത്തെ​ത്തി​യെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ ലി​നി കോ​ഴി​ക്കോ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ ക​ഴി​യ​വെ പ്രി​യ​ത​മ​ൻ സ​ജീ​ഷി​നെ​ഴു​തി​യ കു​റി​പ്പ് നി​റ​ക​ണ്ണു​ക​ളോ​ടെ​യാ​ണ് മ​ല​യാ​ളി​ക​ൾ വാ​യി​ച്ച​ത്. ഒ​ര​മ്മ​യു​ടെ ക​രു​ത​ലും ഭാ​ര്യ​യു​ടെ സ്നേ​ഹ​വും ആ ​കു​റി​പ്പി​ലെ വാ​ച​ക​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്നു. 

കു​ഞ്ചു​വി​നും സി​ദ്ധു​വി​നും ഇ​പ്പോ​ൾ വേ​ണ്ട കാ​ര്യ​ങ്ങ​ളെ​ല്ലാം ചെ​യ്തു കൊ​ടു​ക്കു​ന്ന​ത് അ​മ്മ​മ്മ രാ​ധ​യും അ​ച്ഛ​ൻ സ​ജീ​ഷു​മാ​ണ്. ലി​നി​യു​ടെ രോ​ഗ​വി​വ​ര​മ​റി​ഞ്ഞ് വി​ദേ​ശ​ത്തെ ജോ​ലി ഉ​പേ​ക്ഷി​ച്ചാ​ണ് സ​ജീ​ഷ് നാ​ട്ടി​ലെ​ത്തി​യ​ത്. 

COMMENTS