You are here

ജയരാജ​​െൻറ മകനോട്​ മോശമായി പെരുമാറിയ എ.എസ്​.​െഎക്ക്​ സസ്​പെൻഷൻ

16:52 PM
18/01/2018
mattannoor police station

മ​ട്ട​ന്നൂ​ര്‍: സി.​പി.​എം ക​ണ്ണൂ​ര്‍ ജി​ല്ല സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​​െൻറ മ​ക​ന്‍ ആ​ശി​ഷ് രാ​ജ് ശു​ചി​മു​റി​സേ​വ​നം ആ​വ​ശ്യ​പ്പെ​ട്ട് മ​ട്ട​ന്നൂ​ര്‍ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ആ​രോ​പ​ണ​വി​ധേ​യ​നാ​യ എ.​എ​സ്.​ഐ കെ.​എം. മ​നോ​ജി​ന് സ​സ്‌​പെ​ന്‍ഷ​ന്‍. ഇ​ക്ക​ഴി​ഞ്ഞ 10ന് ​രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. പൊ​ലീ​സു​കാ​ര്‍ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നാ​രോ​പി​ച്ച് ആ​ശി​ഷ് രാ​ജും സ്​​റ്റേ​ഷ​നി​ല്‍ ക​യ​റി ബ​ഹ​ളം​വെ​ച്ച​താ​യി കാ​ണി​ച്ച് എ.​എ​സ്.​ഐ മ​നോ​ജും പ​രാ​തി ന​ല്‍കി​യി​രു​ന്നു.

തു​ട​ര്‍ന്ന് ഇ​രി​ട്ടി ഡി​വൈ.​എ​സ്.​പി മ​ട്ട​ന്നൂ​ര്‍ സി.​ഐ​യെ അ​ന്വേ​ഷ​ണ​ത്തി​ന് ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. അ​ന്വേ​ഷ​ണ റി​പ്പോ​ര്‍ട്ട് ക​ഴി​ഞ്ഞ​ദി​വ​സം ഡി​വൈ.​എ​സ്.​പി​ക്കും അ​ദ്ദേ​ഹം എ​സ്.​പി​ക്കും കൈ​മാ​റു​ക​യാ​യി​രു​ന്നു. ഭോ​പാ​ലി​ലെ ദേ​ശീ​യ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് 10ന് ​രാ​വി​ലെ എ​േ​ട്ടാ​ടെ ടൂ​റി​സ്​​റ്റ്​ ബ​സി​ല്‍ മ​ട്ട​ന്നൂ​ര്‍ സ്​​റ്റേ​ഷ​നു​സ​മീ​പം വ​ന്നി​റ​ങ്ങി​യ ആ​ശി​ഷ് രാ​ജും സ്‌​കൂ​ള്‍ വി​ദ്യാ​ർ​ഥി​നി​ക​ളും അ​ധ്യാ​പി​ക​മാ​രും ശു​ചി​മു​റി​യി​ല്‍ പോ​ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി അ​നു​വാ​ദം ചോ​ദി​ക്കു​ക​യാ​യി​രു​ന്നു.

ലോ​ക്ക​പ്പി​ല്‍ പ്ര​തി​ക​ളു​ള്ള​തി​നാ​ല്‍ ശു​ചി​മു​റി അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നും ബ​സ്​​സ്​​റ്റാ​ൻ​ഡി​ൽ ന​ഗ​ര​സ​ഭ​യു​ടെ പൊ​തു​ശു​ചി​മു​റി ഉ​ണ്ടെ​ന്നും സ്​​റ്റേ​ഷ​​െൻറ ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ന്‍ പ​റ​ഞ്ഞ​തി​നെ തു​ട​ര്‍ന്ന് ആ​ശി​ഷ് ബ​ഹ​ളം​വെ​ക്കു​ക​യും പൊ​ലീ​സു​കാ​രോ​ട്​ ത​ട്ടി​ക്ക​യ​റു​ക​യും ചെ​യ്തു​വെ​ന്ന്​ പൊ​ലീ​സ് പ​റ​യു​ന്നു. എ​ന്നാ​ല്‍, ശു​ചി​മു​റി ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ പൊ​ലീ​സു​കാ​ര്‍ മോ​ശ​മാ​യാ​ണ് പെ​രു​മാ​റി​യ​തെ​ന്നാ​ണ് ആ​ശി​ഷ് രാ​ജ്​ ആ​രോ​പി​ച്ച​ത്. തു​ട​ര്‍ന്ന് പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കു​ക​യാ​യി​രു​ന്നു.

COMMENTS