LOCAL NEWS
tcc
അഹിന്ദുക്കൾക്കും പ്രസാദ് ഊട്ട്: ശരിയല്ലെന്ന് ഹിന്ദു ഐക്യവേദിയും യോഗക്ഷേമ സഭയും ഗുരുവായൂർ: അഹിന്ദുക്കൾക്കും പ്രസാദ ഊട്ടിൽ പങ്കെടുക്കാമെന്ന തീരുമാനം ശരിയായില്ലെന്ന് ഹിന്ദു ഐക്യവേദിയും യോഗക്ഷേമ സഭയും. ഗുരുവായൂർ ക്ഷേത്രത്തിലെ പ്രസാദഊട്ടി​െൻറ മഹത്വം...
ആസ്വാദനം നിറച്ചു നാടിെൻറ പാട്ട്
തൃശൂർ: 'വാഴ്ക പൊലിക..., പൊലിക.. പൊലിക..., ദൈവമേ....' തുടിയുടെയും ചെണ്ടയുടെയും മേളത്തിൽ ഉയർന്നു കേട്ട വരികളിൽ താളം പിടിച്ചിരിക്കുന്ന സദസ്സ്. കാലിക്കറ്റ് സർവകലാശാല കലോത്സവത്തി​െൻറ വേദികൾ ഉണർന്നപ്പോൾ നിറഞ്ഞ സദസ്സിൽ മുന്നേറിയ നാടൻപാട്ട് മത്സരം...
കാലിക്കറ്റ് സർവകലാശാല ഇൻറർസോൺ കലോത്സവം
ഗുരുവായൂർ: താളമേള ലയം നിറച്ച് പ്രതിഭകൾ അരിയന്നൂർ കുന്നിൽ കലാവിരുന്നൊരുക്കിയതോടെ കാലിക്കറ്റ് സർവകലാശാല ഇൻറർസോൺ കലോത്സവത്തിൽ 'മേളപ്പെരുക്കം'പാരമ്യത്തിലെത്തി. നൃത്തനൃത്യങ്ങളും സംഗീതവും വേദികളെ ഉണർത്തി. രണ്ടു ദിവസത്തെ സ്റ്റേജിതര മത്സരങ്ങൾക്ക് ശേഷം...
ഇനി പൂരാരവം
തൃശൂർ: തിരുവമ്പാടിയിലും പാറമേക്കാവിലും ഘടക ക്ഷേത്രങ്ങളിലും കൊടിക്കൂറയുയർന്നു. തൃശൂർ ഇനി പൂരാരവങ്ങളിലേക്ക്. തിരുവമ്പാടിയിൽ പാരമ്പര്യ അവകാശികളായ താഴത്തുപുരയ്ക്കല്‍ സുന്ദരനും സുഷിതുമാണ് കൊടിമരം തയാറാക്കി ഭൂമിപൂജ നടത്തിയത്. ശ്രീകോവിലില്‍ പൂജിച്ച...
പാവറട്ടി പെരുന്നാളിന്​ വെടിക്കെട്ട്​ നിരോധിച്ചു
തൃശൂർ: പാവറട്ടി പള്ളി പെരുന്നാളുമായി ബന്ധപ്പെട്ട വെടിക്കെട്ടിന് ലൈസൻസ് ഇല്ലാത്തതിനാൽ നിരോധിച്ചതായി കലക്ടർ അറിയിച്ചു. വെടിക്കെട്ട് നടത്താൻ ഉദ്ദേശിച്ച സ്ഥലത്ത് ആവശ്യമായ ദൂരപരിധി ഇല്ല. 'പെസോ'(പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഒാർഗനൈസേഷൻ) ലൈസൻ...
ഓക്സിജൻ റീചാർജിങ് യൂനിറ്റ് വിതരണം
വേലൂർ: വേലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്നു. വേലൂർ പഞ്ചായത്തും ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന പദ്ധതി പഞ്ചായത്തിലെ പാലിയേറ്റിവ് രോഗികൾക്കായാണ് യൂനിറ്റ് വിതരണം ചെയ്യുന്നത്. ആദ്യഘട്ടത്തിൽ ആറ് യൂനിറ്റുകളാണ് വിതരണം ചെയ്യുക...
പാറമേക്കാവ്​ പന്തൽ കളറാക്കാൻ ബൈജു
തൃശൂർ: എടപ്പാൾ കോലളമ്പുകാരൻ ചിട്ടിക്കൽ ബൈജു ആത്മവിശ്വാസത്തിലാണ്. ഇത്തവണ പാറമേക്കാവ് പന്തൽ പൂരപ്രേമികളെ വിസ്മയിപ്പിക്കുമെന്ന് ഇൗ യുവാവ് പറയുന്നു. നിർമാണ ഘടനയും ദീപാലങ്കാരവും കൊണ്ട് ത​െൻറ കന്നി പന്തൽ ജനങ്ങൾക്ക് ഏറ്റവും ആസ്വാദ്യകരമായ അനുഭവമാകുമെന്ന്...
നാട്​ സർഗാത്മക പ്രതിരോധം ആവശ്യപ്പെടുന്ന കാലം ^ടി.ഡി. രാമകൃഷ്ണൻ
നാട് സർഗാത്മക പ്രതിരോധം ആവശ്യപ്പെടുന്ന കാലം -ടി.ഡി. രാമകൃഷ്ണൻ തൃശൂർ: സമൂഹം വളരെ മോശവും ഭയപ്പെടുത്തുന്നതുമായ കാലഘട്ടത്തിലൂടെ കടന്നുപോകുേമ്പാൾ നാട് ആവശ്യപ്പെടുന്നത് സർഗാത്മകമായ പ്രതിരോധമാണെന്ന് സാഹിത്യകാരൻ ടി.ഡി. രാമകൃഷ്ണൻ. കാലിക്കറ്റ് സർവകലാശാല ഇൻറർ...
ഭഗവതിമാർ ഗ്രാമപ്രദക്ഷിണത്തിനിറങ്ങി
തൃശൂര്‍: പൂരത്തോടനുബന്ധിച്ചുള്ള ഭഗവതിമാരുടെ പറയെടുപ്പ് തുടങ്ങി. കൊടിയേറ്റിന് ശേഷം ഉച്ചകഴിഞ്ഞ് ക്ഷേത്രത്തിൽനിന്ന് പുറപ്പെട്ട തിരുവമ്പാടി ഭഗവതി ശ്രീമൂല സ്ഥാനം വഴിയാണ് നടുവിൽമഠത്തിലെത്തിയത്. പടിഞ്ഞാറെ ചിറയിലെ ആറാട്ടിന് ശേഷം മച്ചിങ്ങൽ ലെയിൻ, മണ്ണത്ത്...
നൃത്തവേദിയിൽ 'ശ്രീ'യായി ശ്രീലക്ഷ്മി
ഗുരുവായൂർ: ഡി സോൺ കലോത്സവത്തിലെ കലാതിലകപ്പട്ടത്തിനോട് നീതി പുലർത്തുന്ന പ്രകടനത്തോടെ എം. ശ്രീലക്ഷ്മി. തുടർച്ചയായ മൂന്നാം വർഷവും കുച്ചിപ്പുടിയിൽ ഒന്നാം സ്ഥാനം നിലനിർത്താൻ തൃശൂർ വിമല കോളജിലെ മൂന്നാം വർഷ മലയാളം ബിരുദ വിദ്യാർഥി ശ്രീലക്ഷ്മിക്കായി....