You are here

താമരശ്ശേരി ചുരത്തില്‍ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു

18:23 PM
12/07/2018
thamarassery churam

കോഴിക്കോട്​: താമരശ്ശേരി ചുരത്തില്‍ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. രണ്ടാം വളവിന് താഴെ ചിപ്പിലിത്തോടിന് സമീപത്തായാണ് വന ഭൂമിയില്‍ നിന്നുള്ള മരം കടപുഴകി വീണത്. വൈകിട്ട് 5.40ന് ആയിരുന്നു സംഭവം.

മരം മുറിച്ചു മാറ്റാന്‍ മുക്കത്തു നിന്നും ഫയര്‍ഫോഴ്‌സ് പുറപ്പെട്ടു. ചെറിയ വാഹനങ്ങള്‍ അടിവാരത്തുനിന്നും നാലാം വളവിലെത്തുന്ന ബൈപ്പാസ് റോഡിലൂടെയാണ് കടത്തി വിടുന്നത്.

COMMENTS