LOCAL NEWS
അധ്യാപക ഒഴിവ്
കാസർകോട്: കാസർകോട് ഗവ. ഗേള്‍സ് വി.എച്ച്.എസ്.എസിൽ ഫിസിക്കല്‍ സയന്‍സ് അധ്യാപക താൽക്കാലിക ഒഴിവിലേക്ക് വ്യാഴാഴ്ച രാവിലെ 11ന് കൂടിക്കാഴ്ച നടത്തും.
ചീമേനി കൊലപാതകം: ആക്​ഷൻ കമ്മിറ്റി 18ന് ബഹുജന കൂട്ടായ്മ നടത്തും
ചെറുവത്തൂര്‍: പുലിയന്നൂരിലെ റിട്ട. അധ്യാപിക ജാനകിയുടെ കൊലപാതകികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 17ന് മുഖ്യമന്ത്രിയെ കാണും. 18ന് വൈകീട്ട് അഞ്ചിന് ചീമേനിയില്‍ ബഹുജന കൂട്ടായ്മയും സംഘടിപ്പിക്കും.
മഴയിൽ വീട്​ തകർന്നു; ചന്ദ്രനും ചെന്നിക്കും അന്തിത്താവളം റെയിൽവേ സ്​റ്റേഷൻ
നീലേശ്വരം: പട്ടേന ലക്ഷംവീട് കോളനിയിലെ കൂലിപ്പണിക്കാരനായ ചന്ദ്രനും ഭാര്യ ചെന്നിയും അന്തിയുറങ്ങുന്നത് നീലേശ്വരം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലാണ്. ഇ.എം.എസ് ഭവന പദ്ധതി പ്രകാരം പട്ടേന ലക്ഷംവീട് കോളനിയിൽ നിർമിച്ച വീടാണ് ഒരു വർഷം മുമ്പ് ശക്തമായ...
​ഹൈമാസ്​റ്റ്​ ലൈറ്റുകൾ സ്ഥാപിക്കുന്നതുവഴി പാഴാകുന്നത്​ ​കോടികൾ
കാസർകോട്: ജില്ലയിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതുവഴി പാഴാകുന്നത് കോടികൾ. ഹൈമാസ്റ്റ് ലൈറ്റുകൾ വൻതോതിൽ വൈദ്യുതി ഉപഭോഗത്തിനു കാരണമാകുന്നതിനാൽ ലൈറ്റ് സ്ഥാപിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇൗ ഉത്തരവ് കാറ്റിൽ...
വീട്ടമ്മയുടെ കഴുത്തുഞെരിച്ച്​ കവർച്ച: തെളിവുകള്‍ ലഭിച്ചില്ലെന്ന്​ ഐ.ജി
കാഞ്ഞങ്ങാട്: കഴിഞ്ഞദിവസം വേലാശ്വരത്ത് വീട്ടമ്മയെ കഴുത്തുമുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ച് കവർച്ച നടത്തിയ സംഭവത്തിൽ അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായി കണ്ണൂര്‍ റേഞ്ച് ഐ.ജി മഹിപാല്‍ യാദവ് അറിയിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ഓഫിസില്‍...
add
ചീമേനി തുറന്നജയിലും ഐ.ടി പാര്‍ക്കും നിയമസഭാസമിതി ചെയര്‍മാന്‍ സന്ദര്‍ശിച്ചു. ജയില്‍ അന്തേവാസികെളയും സന്ദര്‍ശിച്ചു. ജയിലധികൃതരുമായി ചര്‍ച്ച നടത്തി. സംസ്ഥാന യുവജന കമീഷന്‍ അംഗം കെ. മണികണ്ഠന്‍, ജില്ല യൂത്ത് കോഒാഡിനേറ്റര്‍ എ.വി. ശിവപ്രസാദ്, ജില്ല യൂത്ത്...
ചീമേനിയില്‍ വ്യവസായ പാര്‍ക്ക് നിർമാണം വേഗത്തിലാക്കാൻ സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്ന്​ നിയമസഭാസമിതി
കാസർകോട്: ജില്ലയിലെ ചീമേനിയില്‍ ഐ.ടി അധിഷ്ഠിത വ്യവസായ പാര്‍ക്ക് ആരംഭിക്കുന്നത് അനിശ്ചിതമായി വൈകരുതെന്ന് സംസ്ഥാനസര്‍ക്കാറിനോട് ആവശ്യപ്പെടുമെന്ന് യുവജനക്ഷേമത്തിനും യുവജനകാര്യത്തിനുമുള്ള നിയമസഭാസമിതി അറിയിച്ചു. കലക്ടറേറ്റില്‍ നടന്ന സിറ്റിങ്ങില്‍...
കല്ലൂരാവി സ്വദേശി അബൂദബിയിൽ നിര്യാതനായി
നീലേശ്വരം: കാഞ്ഞങ്ങാട് കല്ലൂരാവി സ്വദേശി അബൂദബിയിൽ ജോലിസ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചു. കല്ലൂരാവിയിലെ എൻ.വി. ബാലൻ (59) ആണ് മരിച്ചത്. പരേതരായ കുഞ്ഞിക്കണ്ണൻ--വെള്ളച്ചി ദമ്പതിമാരുടെ മകനാണ്. ഭാര്യ: രഞ്ജിനി. മക്കൾ: മാളവിക (ലിറ്റിൽ ഫ്ലവർ ഹയർസെക്കൻഡറി സ്കൂ...
ഇൻറർ പോളിടെക്നിക് വടക്കൻ മേഖല ക്രിക്കറ്റ് ടൂർണമെൻറ്​ തുടങ്ങി
ചെറുവത്തൂർ: ഇൻറർ പോളിടെക്നിക് വടക്കൻ മേഖല ക്രിക്കറ്റ് ടൂർണമ​െൻറ് കാലിക്കടവ് മൈതാനിയിൽ തുടങ്ങി. പോളിടെക്നിക് സ്പോർട്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എൻ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കണ്ണൂർ സോണൽ കൺവീനർ കെ.പി. അഭിലാഷ് അധ്യക്ഷത വഹിച്ചു. കെ.പി. ഷിനോജ്, എ....
ബദിയടുക്ക സി.എച്ച്.സിയിൽ ആംബുലൻസ് ഇല്ലാത്തത് ദുരിതമാകുന്നു
ബദിയടുക്ക: ബദിയടുക്ക സി.എച്ച്.സിയിൽ ആംബുലൻസ് ഇല്ലാത്തത് രോഗികളെ ദുരിതത്തിലാക്കുന്നു. ഇവിടെ നിലവിലുണ്ടായിരുന്ന ആംബുലൻസ് കഴിഞ്ഞ ഡിസംബർ ഏഴിന് ഡി.എം.ഒയുടെ നിർദേശപ്രകാരം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോെയന്ന് അധികൃതർ പറഞ്ഞു. എൻഡോസൾഫാൻ ദുരിതബാധിതരെ...