LOCAL NEWS
നവമാധ്യമ ഹർത്താൽ: ഇരിട്ടിയിൽ ഒരാൾകൂടി അറസ്​റ്റിൽ
ഇരിട്ടി: ജമ്മു-കശ്മീരിൽ പീഡനത്തിനിരയായി ബാലിക കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനംചെയ്ത ഹർത്താലിനിടെ ഇരിട്ടിയിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ട് ഒരാൾകൂടി അറസ്റ്റിൽ. ഇരുപത്തിയൊന്നാംമൈലിലെ നിഹാന മൻസിലിൽ വി.പി. നാദിർഷയെയാണ് (23)...
പിണറായിയിൽ കുടുംബത്തിലെ നാലുപേരുടെ ദുരൂഹമരണം: ഫോറൻസിക്​ റിപ്പോർട്ട്​ ലഭിച്ചശേഷം അന്വേഷണം ഉൗർജിതമാക്കുമെന്ന്​ സി.​െഎ
തലശ്ശേരി: ആറുവർഷത്തിനിടെ ഒരു കുടുംബത്തിൽ മരിച്ചത് രണ്ട് കുട്ടികൾ ഉൾപ്പെടെ നാലുപേർ. അതിൽതന്നെ നാലുമാസത്തിനിടെ ഉണ്ടായത് മൂന്നു മരണം. ഛർദിയെ തുടർന്നായിരുന്നു നാലു മരണങ്ങളും. പിണറായി പടന്നക്കരയിൽ കുഞ്ഞേരി കുഞ്ഞിക്കണ്ണ​െൻറ വണ്ണത്താംവീട്ടിലാണ് ഒരേ...
ശ്രീദേവി
മുല്ലക്കൊടി: പള്ളിപ്രത്ത് ശ്രീദേവി (76) നിര്യാതയായി. ഭർത്താവ്: പരേതനായ കുന്നുംകൈ കുഞ്ഞിരാമൻ. മക്കൾ: ബാലകൃഷ്ണൻ (റിട്ട. പി.ഡബ്ല്യൂ.ഡി എൻജിനീയർ), ചന്ദ്രമതി (അധ്യാപിക, കോട്ടക്കുന്ന് യു.പി സ്കൂർ), പരേതനായ അജിത് കുമാർ. മരുമക്കൾ: മീന (അധ്യാപിക, കടമ്പൂർ...
കാറിടിച്ച് പൈപ്പ്​ പൊട്ടി വെള്ളം പാഴാകുന്നു
ഉദുമ: ബേക്കൽ കുന്നിൽ ഹദ്ദാദ് നഗറിൽ കാറിടിച്ച് ജല അതോറിറ്റിയുടെ പൈപ് ലൈനിലെ മെയിൻ വാൽവ് പൊട്ടി കുടിവെള്ളം പാഴാകുന്നു. ഹദ്ദാദ് നഗറിലെ കുടുംബങ്ങൾക്ക് വിതരണം ചെയ്യേണ്ട വെള്ളമാണ് പാഴാകുന്നത്. നാട്ടുകാർ ജല അതോറിറ്റി അധികൃതരെ വിളിച്ചറിയിച്ചിട്ടും...
ലക്ഷത്തിലേറെ ഭിന്നലിംഗക്കാർ; വോട്ടർപട്ടികയിൽ 4500
മംഗളൂരു: ഭരണകൂടങ്ങൾ നടത്തുന്ന സമ്മതിദാന അവകാശ ബോധവത്കരണം ഭിന്നലിംഗക്കാരിൽ ഏശുന്നില്ല. സംസ്ഥാനത്ത് ലക്ഷത്തിലേറെ പേർ ഈ ന്യൂനപക്ഷ വിഭാഗത്തിൽ വോട്ടർമാരായുണ്ടെങ്കിലും 'മറ്റുള്ളവർ' പട്ടികയിൽ രജിസ്റ്റർചെയ്തത് ഈമാസം 14 വരെയുള്ള കണക്കുപ്രകാരം 4552 പേർ...
കുടുംബശ്രീ വാര്‍ഷികാഘോഷം
കാസർകോട്: കുടുംബശ്രീ 20ാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'അരങ്ങ് 2018' കെ. കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. ഇന്ദിര അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് ചെയര്‍പേഴ്‌സൻ റഷീദ,...
കള്ളവോട്ടും കള്ളപ്പണവും തടയാൻ ജില്ല ഭരണകൂടങ്ങൾ കൈകോർക്കുന്നു
മംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ കേരള --കർണാടക അതിർത്തികളിൽ ജാഗ്രത പുലർത്താൻ ദക്ഷിണ കന്നട, കാസർകോട് ജില്ല അധികൃതരുടെ സംയുക്ത യോഗം തീരുമാനിച്ചു. കാസർകോട്ടുനിന്നെത്തി കള്ളവോട്ട് ചെയ്യൽ, വോട്ടർമാരെ സ്വാധീനിക്കാൻ കള്ളപ്പണം കടത്തൽ,...
ഉഡുപ്പിയിൽ ബി.ജെ.പി സീറ്റ് നൽകിയില്ല; ഷിരൂർ മഠാധിപതി സ്വതന്ത്രസ്ഥാനാർഥി
മംഗളൂരു: ഉഡുപ്പി മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് ഷിരൂർ മഠാധിപതി ലക്ഷ്മിവാര തീർഥ പറഞ്ഞു. ശനിയാഴ്ച പത്രിക സമർപ്പിക്കും. മത്സരിക്കാനുള്ള സന്നദ്ധത നേരേത്ത പ്രഖ്യാപിക്കുകയും അഷ്ടമഠം സ്വാമിമാരെ ആക്ഷേപിക്കുകയുംചെയ്ത് ഇദ്ദേഹം വിവാദം...
മന്ത്രി രമാനാഥ റൈ എട്ടാം വട്ടവും ബണ്ട്വാൾ മണ്ഡലത്തിൽ
മംഗളൂരു: ദക്ഷിണ കന്നട ജില്ല ചുമതല വഹിക്കുന്ന വനം--പരിസ്ഥിതി മന്ത്രി രമാനാഥ റൈ ബണ്ട്വാൾ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി പത്രിക നൽകി. ഈ മണ്ഡലത്തിൽ തുടർച്ചയായി ഏഴ് തവണ മത്സരിച്ച റൈ ആറ് തെരഞ്ഞെടുപ്പുകളിലും വിജയിച്ചിരുന്നു. നൂറുകണക്കിന് പ്രവർത്തകർ...
മുനീർ മംഗളൂരു നോർത്തിൽ
മംഗളൂരു: ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡൻറും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ മുനീർ കാട്ടിപ്പള്ള മംഗളൂരു നോർത്ത് മണ്ഡലത്തിൽ സ്ഥാനാർഥിയായി പത്രിക നൽകി. പാർട്ടി നേതാക്കളായ ബി.കെ. ഇംതിയാസ്, യു.ബി. ലോകയ്യ, സുനന്ദ കൊഞ്ചാടി എന്നിവർ ഒപ്പമുണ്ടായിരുന്നു.