You are here

കൊച്ചിയിൽ ​വീട്ടുകാരെ ​െകട്ടിയിട്ട്​ കവർച്ച; ​ഒരാൾ കൂടി പൊലീസ്​ പിടിയിൽ

10:20 AM
14/01/2018
Gang-Robbery

കൊച്ചി: തൃപ്പൂണിത്തയെിലും പുല്ലേപടിയിലും വീട്ടുകാരെ കെട്ടിയിട്ട്​ കവർച്ച നടത്തിയ കേസിൽ ഒരാൾ കുടി പൊലീസ്​ പിടിയിൽ. കവർച്ചയു​െട മുഖ്യസൂത്രധാരനെന്നു കരുതുന്ന നസീർഖാ​​െൻറ മരുമകൻ ഷമീം ആണ്​ പിടിയിലായത്​. ബെംഗളൂരുവിൽ ​െവച്ചാണ്​ ഇയാളെ ​െപാലീസ്​ പിടികൂടിയത്​. അതിനിടെ, ഡൽഹിയിൽ പിടിയിലായ മൂന്നു പ്രതികളെ ഇന്നു പുലർച്ചെ കൊച്ചിയിലെത്തിച്ചു. 

എറണാകുളം ജില്ലയിൽ ഡിസംബർ 15, 16 തിയ്യതികളിലാണ് വൻ മോഷണം അരങ്ങേറിയത്. കേസിലെ  പ്രതികളായ ഷെഹ്സാദ്, അർഷാദ്, റോണി എന്നിവരെയാണ് പൊലീസ് കൊച്ചിയിലെത്തിച്ചത്. ഇവരെ ഇന്ന്​ തെളിവെടുപ്പിനായി കൊണ്ടു പോകും.  

12 അംഗ സംഘത്തിലെ എട്ട് പേരെയാണ് ഇനി പിടികൂടാനുള്ളത്. മുഖ്യ ആസൂത്രകൻ നസീർഖാനെ സംബന്ധിച്ച് വ്യക്തമായ വിവരം ലഭ്യമായിട്ടില്ല. വീട്ടുകാരെ കെട്ടിയിട്ട് മോഷണം നടത്തിയ സംഘം ഡൽഹിയിലേക്ക് കടക്കുകയായിരുന്നു. പിടിയിലായവരിൽ നിന്ന് മോഷണമുതലും കണ്ടെത്തിയിട്ടുണ്ട്.

COMMENTS