You are here

മുഖച്ഛായ മാറ്റുന്ന വികസനത്തിനൊരുങ്ങി കരിപ്പൂർ 

  • 85 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ്​ ആ​ഗ​മ​ന  ടെ​ർ​മി​ന​ൽ ഒ​രു​ങ്ങു​ന്ന​ത് 

08:01 AM
14/01/2018
Calicutinternationalairport

കൊ​ണ്ടോ​ട്ടി: ക​ണ്ണൂ​രി​ൽ സം​സ്ഥാ​ന​ത്തെ നാ​ലാ​മ​ത്തെ അ​ന്താ​രാ​ഷ്​​​ട്ര വി​മാ​ന​ത്താ​വ​ളം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന​തി​ന്​ മു​​മ്പ്​ പ്ര​താ​പം വീ​ണ്ടെ​ടു​ക്കാ​നൊ​രു​ങ്ങി ക​രി​പ്പൂ​ർ. വി​മാ​ന​ത്താ​വ​ള​ത്തി​​​െൻറ മു​ഖ​ച്ഛാ​യ മാ​റ്റു​ന്ന വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്​ ക​രി​പ്പൂ​രി​ൽ ന​ട​ക്കു​ന്ന​ത്. റ​ൺ​വേ​യി​ലും ​െട​ർ​മി​ന​ലി​ലും മു​ൻ​വ​ശ​ത്തു​മാ​യി ന​ട​ക്കു​ന്ന വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജൂ​ണി​ന്​ മു​മ്പ്​ പൂ​ർ​ത്തി​യാ​കു​മെ​ന്ന്​ എ​യ​ർ​പോ​ർ​ട്ട്​ ഡ​യ​റ​ക്​​ട​ർ ജെ.​ടി. രാ​ധാ​കൃ​ഷ്​​ണ പ​റ​ഞ്ഞു. പു​തി​യ അ​ന്താ​രാ​ഷ്​​​ട്ര ആ​ഗ​മ​ന ടെ​ർ​മി​ന​ൽ, ഇ​ട​ത്ത​രം, വ​ലി​യ വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ക്കാ​നാ​യി റി​സ​യു​ടെ (റ​ൺ​വേ എ​ൻ​ഡ്​ സേ​ഫ്​​റ്റി ഏ​രി​യ) നീ​ളം വ​ർ​ധി​പ്പി​ക്ക​ൽ, പ​ഴ​യ ടെ​ർ​മി​ന​ൽ ന​വീ​ക​ര​ണം, മു​ൻ​വ​ശം മോ​ടി​കൂ​ട്ട​ൽ, റ​ൺ​വേ​ക്ക് ചു​റ്റും മു​ള്ളു​വേ​ലി കെ​ട്ട​ൽ തു​ട​ങ്ങി​യ പ്ര​വൃ​ത്തി​ക​ളാ​ണ്​ ന​ട​ക്കു​ന്ന​ത്. 

85 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ്​ 17,000 ച​തു​ര​ശ്ര അ​ടി​യി​ൽ പു​തി​യ അ​ന്താ​രാ​ഷ്​​​ട്ര ആ​ഗ​മ​ന ടെ​ർ​മി​ന​ൽ ഒ​രു​ങ്ങു​ന്ന​ത്. മാ​ർ​ച്ച്​ അ​വ​സാ​ന​ത്തോ​ടെ പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ്​ അ​തോ​റി​റ്റി​യു​ടെ ​ശ്ര​മം. ഇ​തോ​ടെ നി​ല​വി​ലെ അ​ന്താ​രാ​ഷ​​്ട്ര ടെ​ർ​മി​ന​ൽ യാ​ത്ര​ക്കാ​ർ​ക്ക്​ പു​റ​പ്പെ​ടാ​ൻ​ വേ​ണ്ടി മാ​ത്ര​മാ​ക്കും. ഇ​തി​​​െൻറ ഭാ​ഗ​മാ​യി പു​തി​യ കൗ​ണ്ട​റു​ക​ൾ ഏ​ർ​പ്പെ​ടു​ത്തു​ക​യും ടെ​ർ​മി​ന​ൽ ന​വീ​ക​രി​ക്കു​ക​യും ചെ​യ്യും. 

റ​ൺ​വേ ന​വീ​ക​ര​ണ​ത്തി​​​െൻറ പേ​രി​ൽ നി​ർ​ത്തി​യ സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്കാ​നാ​യി റി​സ​യു​ടെ നീ​ളം 240 മീ​റ്റ​റാ​യി വ​ർ​ധി​പ്പി​ക്കു​ന്ന​തി​​​െൻറ പ്ര​വൃ​ത്തി തി​ങ്ക​ളാ​ഴ്​​ച തു​ട​ങ്ങും. ജൂ​ൺ വ​രെ കാ​ലാ​വ​ധി ഉ​ണ്ടെ​ങ്കി​ലും മേ​യ്​ പ​കു​തി​യോ​ടെ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കും. ക​ഴി​ഞ്ഞ ജൂ​ൺ അ​വ​സാ​ന​ത്തോ​ടെ നി​ർ​ത്ത​ലാ​ക്കി​യ സ​ർ​വി​സു​ക​ൾ തി​രി​കെ കൊ​ണ്ടു​വ​രാ​നാ​ണ്​ ശ്ര​മം. ഡി.​ജി.​സി.​എ​യി​ൽ നി​ന്ന്​ അ​നു​മ​തി ല​ഭി​ച്ചാ​ൽ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യ ഉ​ട​ൻ സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ച്ചേ​ക്കും. സൗ​ദി എ​യ​ർ​ലൈ​ൻ​സ്, എ​മി​റേ​റ്റ്​​സ്​ എ​ന്നീ വി​മാ​ന ക​മ്പ​നി​ക​ൾ സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്ന​തി​ന്​ അ​നു​കൂ​ല​മാ​യി രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്. 

വി​മാ​ന​ത്താ​വ​ള​ത്തി​​​െൻറ മു​ൻ​വ​​ശ​ത്തെ ടൈ​ലു​ക​ൾ മാ​റ്റി ര​ണ്ട്​ കോ​ടി​യി​ല​ധി​കം രൂ​പ ചെ​ല​വി​ട്ട്​ ഗ്രാ​നൈ​റ്റ്​ പ​തി​ക്കു​ന്ന ജോ​ലി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മു​ൻ​വ​ശ​ത്ത്​ പു​തി​യ മേ​ൽ​ക്കൂ​ര​യും സ്ഥാ​പി​ക്കു​ന്നു​ണ്ട്. പു​തി​യ അ​ന്താ​രാ​ഷ്​​ട്ര ടെ​ർ​മി​ന​ൽ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ കാ​ർ പാ​ർ​ക്കി​ങ്ങി​ലു​ണ്ടാ​കു​ന്ന സ്ഥ​ല​പ​രി​മി​തി പ​രി​ഹ​രി​ക്കാ​നു​ള്ള വ​ഴി​ക​ളും ​അ​തോ​റി​റ്റി തേ​ടു​ന്നു​ണ്ട്. 

COMMENTS