You are here

വീപ്പയിൽ മൃതദേഹം കണ്ടെത്തിയ സംഭവം; അന്വേഷണം കാണാതായ യുവതിയെ കേന്ദ്രീകരിച്ച് 

00:12 AM
14/01/2018

നെ​ട്ടൂ​ർ: കു​മ്പ​ള​ത്ത് ദേ​ശീ​യ​പാ​ത​യോ​ട് ചേ​ർ​ന്ന ഒ​ഴി​ഞ്ഞ​പ​റ​മ്പി​ൽ പ്ലാ​സ്​​റ്റി​ക് വീ​പ്പ​യി​ൽ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ജി​ല്ല​ക്ക് പു​റ​ത്തേ​ക്കും അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. 30 വ​യ​സ്സു​ള്ള യു​വ​തി​ക​ളെ കാ​ണാ​താ​യ​തി​നെ​ത്തു​ട​ർ​ന്ന്​ ല​ഭി​ച്ച പ​രാ​തി​ക​ളു​ടെ പൂ​ർ​ണ​വി​വ​രം പൊ​ലീ​സ് ശേ​ഖ​രി​ച്ചു. സം​സ്ഥാ​ന ക്രൈം ​റെ​ക്കോ​ഡ്സ് ബ്യൂ​റോ ആ​സ്ഥാ​ന​ത്തു​നി​ന്നാ​ണ് പ​ട്ടി​ക ശേ​ഖ​രി​ച്ച​ത്. സം​സ്ഥാ​ന​ത്തെ ആ​ശു​പ​ത്രി​ക​ളി​ലെ അ​സ്ഥി​രോ​ഗ വി​ഭാ​ഗ​ത്തി​ൽ​നി​ന്ന്​ ഒ​രു വ​ർ​ഷം മു​മ്പ് ഇ​ട​ത് ക​ണ​ങ്കാ​ലി​ൽ ഓ​പ​റേ​ഷ​ൻ ന​ട​ത്തി സ്​​റ്റീ​ൽ ക​മ്പി​യി​ട്ട യു​വ​തി​ക​ളു​ടെ വി​വ​രം ആ​വ​ശ്യ​പ്പെ​ട്ട് പൊ​ലീ​സ് ആ​ശു​പ​ത്രി​ക​ൾ​ക്ക് ക​ത്ത​യ​ച്ചു. 

ഇ​തി​നി​ടെ, മ​ട്ടാ​ഞ്ചേ​രി പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ ല​ഭി​ച്ച പ​രാ​തി കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. 35 വ​യ​സ്സു​ള്ള യു​വ​തി​യെ ഒ​രു വ​ർ​ഷം മു​മ്പ് കാ​ണാ​താ​യ​തി​നെ​ത്തു​ട​ർ​ന്ന്​ മ​ട്ടാ​ഞ്ചേ​രി സ്​​റ്റേ​ഷ​നി​ൽ ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണി​ത്. കൂ​ടാ​തെ, കാ​ണാ​താ​യ യു​വ​തി​യു​ടെ ര​ണ്ടാം ഭ​ർ​ത്താ​വ് ക​ൽ​പ​ണി​ക്കാ​ര​നാ​ണെ​ന്ന​തും മൃ​ത​ദേ​ഹം ഒ​ളി​പ്പി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച കോ​ൺ​ക്രീ​റ്റ് നി​ർ​മി​തി​യും സം​ശ​യ​ത്തി​നി​ട​യാ​ക്കു​ന്നു.

ഇ​തി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​​െൻറ കൂ​ന​മ്മാ​വി​ലെ വീ​ട്ടി​ലെ​ത്തി പൊ​ലീ​സ് ചോ​ദ്യം ചെ​യ്യു​ക​യും മ​ണ്ണി​​െൻറ സാം​പി​ൾ ശേ​ഖ​രി​ക്കു​ക​യും ചെ​യ്തു. മൃ​ത​ദേ​ഹ​ത്തോ​ടൊ​പ്പം ക​ണ്ടെ​ത്തി​യ കോ​ൺ​ക്രീ​റ്റ് ക​ട്ട​യി​ലെ മ​ണ്ണി​​െൻറ സാം​പി​ളും പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി. എ​ന്നാ​ൽ, കു​മ്പ​ള​ത്ത് കാ​ണ​പ്പെ​ട്ട യു​വ​തി​യു​ടെ മൃ​ത​ദേ​ഹ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ്രാ​യം 30ൽ ​താ​ഴെ എ​ന്നു​ള്ള​തും ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​നി​ട​യാ​ക്കു​ന്ന​താ​യും പൊ​ലീ​സ് പ​റ​ഞ്ഞു. 

COMMENTS