You are here

എ.ടി.എമ്മുകളിൽ എ.സി മോഷണം നടത്തുന്ന സംഘം അറസ്​റ്റിൽ

10:32 AM
14/01/2018
atms

ഹൈദരാബാദ്​: നഗരത്തിലെ എ.ടി.എമ്മുകളിലെ എ.സി മോഷണം നടത്തുന്ന സംഘം പിടിയിൽ. എ.ടി.എമ്മുകളിൽ ​മോഷണം നടത്തിയിരുന്ന അഞ്ചംഗ സംഘമാണ്​ അറസ്​റ്റിലായയത്​. 41 എ.ടി.എമ്മുകളിൽ നിന്ന്​ 80 എ.സികളിലാണ്​ ഇവർ മോഷ്​ടിച്ചത്​. 

23 സ്​റ്റേഷൻ പരിധികളിൽ ​ ഇവർ മോഷണം നടത്തിയത്​​. ഏകദേശം 15 ലക്ഷം രൂപ വില വരുന്നതാണ്​ എ.സികൾ. എ.സികളുടെ കംപ്രസറുകളും ഇവർ മോഷ്​ടിച്ചിട്ടുണ്ട്​​.

മുഹമ്മദ്​ അഹ്​സാൻ റഹ്​മാൻ, മുഹമ്മദ്​ ആദിൽ, സയിദ്​ അക്രം, മുഹമ്മദ്​ ഇസ്​മയിൽ, മുഹമ്മദ്​ വസീദ്​ ഖാൻ എന്നിവരാണ്​ അറസ്​റ്റിലായത്​. മോഷ്​ടിച്ച എ.സികൾ​ ഇവരിൽ നിന്ന്  പൊലീസ്​ പിടിച്ചെടുത്തിട്ടുണ്ട്​. എ.ടി.എമ്മുകളിൽ സി.സി.സി.ടി.വിയും എ.സിയും ഇൻസ്​റ്റാൾ ചെയ്യുന്ന കമ്പനിയിലെ ജീവനക്കാരൻ റഹ്​മാനാണ്​ കവർച്ചയുടെ മുഖ്യസൂത്രധാരനെന്ന്​ പൊലീസ്​ അറിയിച്ചു.

COMMENTS