വീണ്ടും ബുള്ളറ്റിനെ ട്രോളി ബജാജ്​

18:35 PM
31/03/2018
go-hyper-riding

റോയൽ എൻഫീൽഡ്​ ബുള്ളറ്റിനെ കളിയാക്കി വീണ്ടും ബജാജ്​ ഡോമിനർ പരസ്യം. ബുള്ളറ്റിനെ കളിയാക്കിയുള്ള ആറാമത്തെ പരസ്യമാണ്​ ബജാജ്​ പുറത്തിറക്കിയിരിക്കുന്നത്​. ബുള്ളറ്റ്​ ഒാടിക്കു​േമ്പാഴുള്ള ശരീര വേദനയാണ്​ ഇക്കുറി പരസ്യത്തിൽ പ്രതിപാദിക്കുന്നത്​.

​യാത്ര ചെയ്​ത തളർന്ന റൈഡറെ മസാജ്​ ചെയ്യാൻ സഹായിക്കുന്ന ആനയെയും പരസ്യത്തിൽകാണാം. എന്നാൽ എത്ര യാത്ര ചെയ്​താലും യാത്രക്ഷീണം ഉണ്ടാകാത്ത ബൈക്കാണ്​ ഡോമിനർ എന്നാണ്​ ബജാജ്​ അവകാശപ്പെടുന്നത്​.

ബുള്ളറ്റ്​ ഒരു ആനയാണെന്ന്​ പറയാതെ പറഞ്ഞ്​ ബജാജ്​ പുറത്തിറക്കിയ പരസ്യങ്ങൾ ഏറെ വിമർശനവും കളിയാക്കലുകൾക്കും വിധേയമായിരുന്നു. പരിപാലനചെലവ്​ കൂടുതലുള്ള ബുള്ളറ്റ്​ മാറ്റി പകരം ഡോമിനോർ വാങ്ങു എന്നാണ്​ പരസ്യങ്ങളിലുടെ ബജാജ്​ പറയുന്നത്​.

COMMENTS