എട്ടുമണിക്കൂറിൽ താഴെയുള്ള ഉറക്കം വിഷാദ രോഗത്തിന്​ കാരണമാകുമെന്ന്​

22:38 PM
05/01/2018
sleepless

ന്യൂയോർക്​: രാത്രിയിലെ ഉറക്കക്കുറവ്​ അത്ര നിസ്സാരമല്ല. ദിവസവും എട്ടുമണിക്കൂറിൽ താഴെയുള്ള ഉറക്കം വിഷാദരോഗത്തിലേക്ക്​ നയിക്കുമെന്ന്​ ശാസ്​ത്രജ്​ഞർ പറയുന്നു. യു.എസിലെ ബിൻഗാംട്ടൺ യൂനിവേഴ്​സിറ്റിയിലെ ശാസ്​ത്രജ്​ഞർ നടത്തിയ പഠനത്തിലാണ്​ കണ്ടെത്തൽ. ശരിയായ ഉറക്കം ലഭിക്കാത്ത വ്യക്​തികളിൽ അമിത ധ്യാനം, ആശങ്ക തുടങ്ങിയ ദുർബലചിന്തകൾ കൂടുതലാണെന്നും പഠനത്തിൽ പറയുന്നു.

വ്യത്യസ്​തവ്യക്​തികൾക്ക്​ വിവിധ ചിത്രങ്ങൾ കാണിച്ചുനൽകി അവരുടെ വൈകാരികപ്രകടനങ്ങൾ മനസ്സിലാക്കിയായിരുന്നു നിരീക്ഷണം. അതിൽ ശരിയായ ഉറക്കം ലഭിക്കാത്തവർക്ക്​ ​ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കില്ലെന്നും പഠനത്തിൽ പറയുന്നു. ബിഹേവിയർ തെറപ്പി ആൻഡ്​​ എക്​സ്​​െപരിമ​​െൻറൽ സൈക്യാട്രി ജേണലിലാണ്​ ഇക്കാര്യം സൂചിപ്പിക്കുന്നത്​. ഉറക്കക്കുറവ്​ വ്യക്​തികളുടെ ഉയർന്ന ചിന്താഗതി നെഗറ്റിവ്​ ചിന്തകളിലേക്ക്​ നയിക്കുന്നതിനും നിഷേധാത്​മകസ്വഭാവത്തിനും ഇടയാക്കും. നെഗറ്റിവ്​ ചിന്താഗതി മറ്റുള്ളവരിൽ നിന്ന്​ അകലം പാലിക്കുന്നതിനും മറ്റുള്ളവർ അകറ്റിനിർത്തുന്നതിനും കാരണമാകുന്നു. 

COMMENTS