ഇസ്രയേലിനെതിരെ ഫലസ്തീന് അറബ് രാഷ്​ട്രങ്ങളുടെ ശക്​തമായ പിന്തുണ

  • അറബ് ഉച്ചകോടിയുടെ പേര്​  ‘ജറുസലേം ഉച്ചകോടി’ എന്നാക്കി

19:44 PM
15/04/2018

ദഹ്​റാൻ: ഇസ്രയേലി​​​െൻറ യു.എന്‍  രക്ഷാ കൗണ്‍സിലിലേക്കുള്ള പ്രവേശനം  തടയാൻ അറബ് രാഷ്​ടങ്ങളുടെ ഉച്ചകോടി തീരുമാനിച്ചു.  ഐക്യരാഷ്​ട്ര സഭയുടെ ഒരു പ്രമേയവും അംഗീകരിക്കാത്ത ഇസ്രായേലിന് യു. എന്‍ പ്രവേശനം അനുവദിക്കരുത് എന്ന്​ യോഗം ആവ​ശ്യപ്പെട്ടു. ഇതിനായി ഔദ്യോഗിക വേദികള്‍ ഉപയോഗപ്പെടുത്തണമെന്ന് അറബ് രാജ്യങ്ങളോട് ഫലസ്തീന്‍ ആവശ്യപ്പെട്ടു.

ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ച് അറബ് രാജ്യങ്ങള്‍ ഉച്ചകോടിയുടെ പേര് ‘ജറുസലേം ഉച്ചകോടി’ എന്നാക്കി. അതേ സമയം ഫലസ്തീന് സൗദി അറേബ്യ 200 മില്യണ്‍‌ ഡോളര്‍ സഹായം പ്രഖ്യാപിച്ചു. ഉച്ചകോടിയില്‍ വെച്ചാണ് സൗദി  സഹായ പ്രഖ്യാപനം നടത്തിയത്​.

150 മില്യണ്‍ ഡോളര്‍ സഹായം ഫലസ്തീനി​​​െൻറ പുനരുദ്ധാരണത്തിനാണ് നല്‍കുക.50 മില്യണ്‍ ഡോളര്‍ സഹായം യു. എന്‍ ഫലസ്തീന്‍ അഭയാര്‍ഥി ഏജന്‍സിക്ക് കൈമാറും. 

COMMENTS