You are here

കരിപ്പൂരിനെതിരായ നീക്കത്തിനെതിരെ ടേ​ബി​ൾ ടോ​ക്ക് 

12:25 PM
26/06/2018
കരിപ്പൂർ വിമാനത്താവള വിരുദ്ധ നീക്കത്തിനെതിരെ കെ.​എം.​സി.​സി കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം ക​മ്മ​റ്റി നടത്തിയ ​ചർച്ച

ദോഹ: ക​ാലി​ക്ക​റ്റ് എ​യ​ർ​പ്പോ​ർ​ട്ടി​നെ ത​ക​ർ​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ സ​ഹാ​യ​ത്തോ​ടെ സ്വ​കാ​ര്യ വ്യ​വ​സാ​യ ലോ​ബി​ക​ൾ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ ശ​ക്​ത​മാ​യി ചെ​റു​ക്കാ​നും അ​തി​നാ​യി സം​ഘ​ട​നാ ക​ക്ഷി​രാ​ഷ്​ട്രീ​യ​ത്തി​ന​തീ​ത​മാ​യി ഒ​രു​മി​ച്ച് നി​യ​മ^സ​മ​ര പോ​രാ​ട്ട​മു​ൾ​പ്പെ​ടെ ന​ട​ത്തു​ന്ന​തി​നു​മായി വി​വി​ധ പ്ര​വാ​സി സംഘ​ട​നാ പ്ര​തി​നി​ധി​ക​ൾ ഒ​ത്തുചേ​ർ​ന്നു. ഖ​ത്ത​ർ കെ.​എം.​സി.​സി കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം ക​മ്മ​റ്റിയാണ്​ ‘ക​രി​പ്പൂ​രി​​​െൻറ ചി​റ​ക​രി​യാ​ൻ അ​നു​വ​ദി​ക്കി​ല്ല’ എ​ന്ന വിഷയത്തിൽ ടേ​ബി​ൾ ടോ​ക്ക്​ നടത്തിയത്​. 

ലാ​ഭ​ത്തി​ലോ​ടു​ന്ന പൊ​തു മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളെ സ്വ​കാ​ര്യ ലോ​ബി​ക്ക് വേ​ണ്ടി ന​ഷ്​ടത്തി​ലാ​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹാ​യ​ത്തോ​ടെ രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന നീ​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് ക​രി​പ്പൂ​രി​ലും.ഇതിനാലാണ്​ രാ​ജ്യ​ത്ത് ഏ​റ്റ​വും നീ​ളം കൂ​ടി​യ റ​ൺ​വേ​യും ടെ​ർ​മി​ന​ൽ കോം​പ്ല​ക്സും ഉ​ൾ​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടും ലോ​ക​ത്ത് ഒ​രിടത്തും കേ​ട്ടി​ട്ടി​ല്ലാ​ത്ത സാ​ങ്കേ​തി​ക​ത്വ​ങ്ങ​ൾ നി​ര​ത്തി ക​ാലി​ക്ക​റ്റ് എ​യ​ർ​പ്പോ​ർ​ട്ടി​നെതിരായ നീക്കം നടക്കുന്നത്​. ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ ഉ​പ​യോ​ഗി​ക്കു​ന്ന ക​ാലി​ക്ക​റ്റ് എ​യ​ർ​പ്പോ​ർ​ട്ടി​നെ​തി​രെ​യു​ള്ള നീ​ക്ക​ൾ​ക്കെ​തി​രെ മു​ഴു​വ​ൻ പ്ര​വാ​സി സം​ഘ​ട​ന​ക​ളും ഒ​രു​മി​ച്ച് നി​ൽ​ക്ക​ണ​മെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം കെ.എം.സി.സി പ്ര​സി​ഡ​ൻ​റ്  ജ​ലീ​ൽ കൊ​ണ്ടോ​ട്ടി​ അ​ധ്യ​ക്ഷ​ത​ വഹിച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ൻറ്​ എ​സ്.​എ.​എം ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെയ്​തു. ഗൈ​ഡ് ഖ​ത്ത​ർ ചെ​യ​ർ​മാ​ൻ അ​ബ്ദുറ​ഊ​ഫ് വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. കെ.​എം.​സി.​സി സം​സ്ഥാ​ന  സെ​ക്ര​ട്ട​റി കോ​യ കൊ​ണ്ടോ​ട്ടി മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു.
ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്രട്ട​റി സി​ദീ​ഖ് പു​റാ​യി​ൽ, സം​സ്കൃ​തി പ്ര​തി​നി​ധി ഷം​സീ​ർ, ഗ​പാ​ഖ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫ​രീ​ദ് തി​ക്കോ​ടി, ഇ​ൻ​കാ​സ് മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ൻറ്​ ഹൈ​ദ​ർ ചു​ങ്ക​ത്ത​റ, ചാ​ലി​യാ​ർ ദോ​ഹ പ്ര​തി​നി​ധി അ​ബ്ദു​ൽ ല​ത്തീ​ഫ്, ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം പ്ര​സി​ഡ​ൻറ്​ അ​ഷ​റ​ഫ് തൂണേ​രി, ‘മീ​ഡി​യ വ​ൺ’ റി​പ്പോ​ർ​ട്ട​ർ മു​ജീ​ബ് റ​ഹ്മാ​ൻ, ക​ൾ​ച്ച​റ​ൽ ഫോ​റം സെ​ക്ര​ട്ട​റി ശ​രീ​ഫ്, കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ലാ പ്ര​സി​ഡ​ൻറ്​ കെ.​ മു​ഹ​മ്മ​ദ് ഈ​സ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ അ​ക്ബ​ർ, സ​ലീം നാ​ല​ക​ത്ത്, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ൻറ്​ മു​ഹ​മ്മ​ദ്റ​ഫീ​ഖ്, നാ​സ​ർ ഹാ​ജി തി​രൂ​ർ, സി​ദ്ദീ​ഖ് വാ​ഴ​ക്കാട്, ആ​ർ.​പി.​ഹാ​രി​സ്, ഫ​സ​ൽ ചെ​റു​വാ​യൂ​ർ, മു​ഹ​മ്മ​ദ​ലി നാ​നാ​ക്ക​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കെ.​എം.​എ സ​ലാം, മു​സ്ത​ഫ ഹാ​ജി, അ​ർ​ഷ​ദ് തു​റ​ക്ക​ൽ, ഫി​റോ​സ് പി ​ടി, ഖ​മ​റു​ദ്ധീ​ൻ, മു​ജീ​ബ് ചീ​ക്കോ​ട് എ​ന്നി​വ​ർ പ​െങ്കടുത്തു. ഷ​മീ​ർ മ​ണ്ണ​റോ​ട്ട് ന​ന്ദി പ​റ​ഞ്ഞു.

COMMENTS