You are here

ഇ​ൻ​ഡോ-​ഒ​മാ​ൻ ഹ്ര​സ്വ ചി​ത്ര​മേ​ള: പോ​സ്​​റ്റ​ർ പ്ര​കാ​ശ​നം ചെ​യ്​​തു

12:51 PM
26/06/2018
ഹ്ര​സ്വ ച​ല​ച്ചി​ത്ര ഫെ​സ്​​റ്റി​വ​ലി​െൻറ പോ​സ്​​റ്റ​ർ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

മ​സ്​​ക​ത്ത്​: ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​​െൻറ എ​ഴു​പ​താം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മ​സ്​​ക​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഹ്ര​സ്വ ച​ല​ച്ചി​ത്ര ഫെ​സ്​​റ്റി​വ​ലി​​െൻറ പോ​സ്​​റ്റ​ർ പ്ര​കാ​ശ​നം ചെ​യ്​​തു.  ഇ​ന്ത്യ​ൻ എം​ബ​സി,  ഒ​മാ​ൻ ഫി​ലിം സൊ​സൈ​റ്റി​യും ക​ലാ​മ​ണ്ഡ​ലം മ​സ്​​ക​ത്തു​മാ​യി ചേ​ർ​ന്നാ​ണ്​ ഫെ​സ്​​റ്റി​വ​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. എം​ബ​സി​യി​ൽ ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അം​ബാ​സ​ഡ​ർ ഇ​ന്ദ്ര​മ​ണി പാ​ണ്ഡെ​യും ഒ​മാ​ൻ ഫി​ലിം സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ്​ അ​ൽ കി​ന്ദി​യും ചേ​ർ​ന്ന്​ പോ​സ്​​റ്റ​ർ പ്ര​കാ​ശ​നം ചെ​യ്​​തു. സ്വ​ദേ​ശി​ക​ൾ​ക്കും പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ത്സ​ര​ത്തി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കും. ഇം​ഗ്ലീ​ഷ്, അ​റ​ബി​ക് ഭാ​ഷ​ക​ൾ​ക്കു​പു​റ​മെ ഏ​ത്​ ഇ​ന്ത്യ​ൻ ഭാ​ഷ​യി​ലും സി​നി​മ എ​ടു​ക്കാം. 

എ​ന്നാ​ൽ ഇം​ഗ്ലീ​ഷ്, അ​റ​ബി​ക് ഇ​ത​ര ഭാ​ഷ​ക​ൾ​ക്ക് സ​ബ്ടൈ​റ്റി​ൽ ഉ​ണ്ടാ​യി​രി​ക്ക​ണം. 2015 ഡി​സം​ബ​ർ 31നു​​ശേ​ഷം നി​ർ​മി​ച്ച​വ​യാ​ക​ണം സി​നി​മ​ക​ൾ. ര​ണ്ടു വി​ഭാ​ഗ​ങ്ങ​ളാ​യാ​ണ് മ​ത്സ​രം. 19 വ​യ​സ്സി​നു​ താ​ഴെ​യു​ള്ള​വ​ർ​ക്ക് വി​ദ്യാ​ർ​ഥി വി​ഭാ​ഗ​ത്തി​ലും 19 വ​യ​സ്സി​നു​ മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക്​ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ലു​മാ​ണ്​ മ​ത്സ​രം. അ​ഞ്ചു മി​നി​റ്റു മു​ത​ൽ 15 മി​നി​റ്റു​വ​രെ​യാ​യി​രി​ക്ക​ണം സി​നി​മ​യു​ടെ ദൈ​ർ​ഘ്യം. ജൂ​ലൈ 15നു ​മു​മ്പാ​യി എ​ൻ​ട്രി​ക​ൾ സ​മ​ർ​പ്പി​ക്ക​ണം.
 20 റി​യാ​ൽ ആ​ണ് ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ്. ആ​ഗ​സ്​​റ്റ്​ എ​ട്ട്, ഒ​മ്പ​ത്​ തീ​യ​തി​ക​ളി​ൽ ഒ​മാ​ന്‍ ഫി​ലിം സൊ​സൈ​റ്റി തി​യ​റ്റ​റി​ല്‍ മ​ത്സ​ര​യി​ന​ത്തി​ല്‍പെ​ട്ട ഹ്ര​സ്വ ചി​ത്ര​ങ്ങ​ള്‍ പ്ര​ദ​ര്‍ശി​പ്പി​ക്കും. 

ആ​ഗ​സ്​​റ്റ്​ 10ന് ​ഇ​ന്ത്യ​ൻ എം​ബ​സി​യി​ലാ​ണ് സ​മാ​പ​ന സ​മ്മേ​ള​നം. ഒ​മാ​നി​ക​ളും ഇ​ന്ത്യ​ക്കാ​രു​മ​ട​ങ്ങു​ന്ന അ​ഞ്ചം​ഗ ജൂ​റി​യാ​ണ് വി​ജ​യി​ക​ളെ തീ​രു​മാ​നി​ക്കു​ക. മി​ക​ച്ച ചി​ത്ര​ത്തി​ന് ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ 500 റി​യാ​ൽ സ​മ്മാ​ന​മാ​യി ല​ഭി​ക്കും. മി​ക​ച്ച സം​വി​ധാ​യ​ക​ൻ, മി​ക​ച്ച ന​ട​ൻ, ന​ടി, മി​ക​ച്ച തി​ര​ക്ക​ഥ, ഛായാ​ഗ്ര​ഹ​ണം എ​ന്നി​വ​ക്ക് 250 റി​യാ​ലും ല​ഭി​ക്കും. ഇ​തേ ഇ​ന​ങ്ങ​ൾ​ക്ക് വി​ദ്യാ​ർ​ഥി വി​ഭാ​ഗ​ത്തി​ൽ 300 റി​യാ​ലും 150 റി​യാ​ലു​മാ​ണ്​ സ​മ്മാ​ന​ത്തു​ക. ഫി​ലിം ഫെ​സ്​​റ്റി​വ​ൽ ഒാ​ർ​ഗ​നൈ​സ​ർ ഗോ​പ​കു​മാ​ർ, ന​ട​ത്തി​പ്പു​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഗോ​പ​കു​മാ​ർ,ഷിലിൻ ​പൊയ്യാര എ​ന്നി​വ​രും വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​െ​ങ്ക​ടു​ത്തു. 

COMMENTS