You are here

വ്യാ​ജ ക്രെ​ഡി​റ്റ്​ കാ​ർ​ഡ്​ ഉ​പ​യോ​ഗി​ച്ച്​ 1.27  ദ​ശ​ല​ക്ഷം റി​യാ​ൽ ത​ട്ടി​യ വി​ദേ​ശി പി​ടി​യി​ൽ 

10:59 AM
12/07/2018
മ​സ്​​ക​ത്ത്​:  വ്യാ​ജ ക്രെ​ഡി​റ്റ്​ കാ​ർ​ഡ്​ ഉ​പ​യോ​ഗി​ച്ച്​ 1.27 ദ​ശ​ല​ക്ഷം റി​യാ​ൽ ത​ട്ടി​യ വി​ദേ​ശി പി​ടി​യി​ലാ​യി. അ​റ​ബ്​ വം​ശ​ജ​നാ​ണ്​ പി​ടി​യി​ലാ​യ​തെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. ഒ​രു ക​മ്പ​നി​യു​ടെ ബാ​ങ്കി​ങ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന​യാ​ളാ​ണ്​ പ്ര​തി. എ.​ടി.​എ​മ്മു​ക​ളി​ൽ​നി​ന്നാ​ണ്​ ഇ​യാ​ൾ കാ​ർ​ഡ്​ വി​വ​ര​ങ്ങ​ൾ കൈ​ക്ക​ലാ​ക്കി​യി​രു​ന്ന​ത്. തു​ട​ർ​ന്ന്​ ഇൗ ​വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച്​ വ്യാ​ജ കാ​ർ​ഡു​ക​ൾ നി​ർ​മി​ക്കും. 
ഇൗ ​കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച്​ പ​ണം സ്വ​ന്തം അ​ക്കൗ​ണ്ടി​ലേ​ക്ക്​ ട്രാ​ൻ​സ്​​ഫ​ർ ചെ​യ്യു​ക​യാ​ണ്​ ആ​ദ്യം ചെ​യ്​​തി​രു​ന്ന​ത്. തു​ട​ർ​ന്ന്​ ഇൗ ​പ​ണം വി​വി​ധ എ.​ടി.​എ​മ്മു​ക​ളി​ൽ​നി​ന്ന്​ പി​ൻ​വ​ലി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. 
ബാ​ങ്കു​ക​ളു​ടെ​യും ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ​യും പ​രാ​തി​ക​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ ആ​ർ​ഒ.​പി ഇ​ൻ​വെ​സ്​​റ്റി​ഗേ​ഷ​ൻ ആ​ൻ​ഡ്​​ ക്രി​മി​ന​ൽ ഇ​ൻ​വെ​സ്​​റ്റി​ഗേ​ഷ​ൻ വി​ഭാ​ഗം ഡ​യ​റ​ക്​​ട​റേ​റ്റി​​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ പ്ര​തി വ​ല​യി​ലാ​യ​ത്. 1.27 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം റി​യാ​ലാ​ണ്​ ഇ​യാ​ൾ ത​ട്ടി​പ്പി​ലൂ​ടെ കൈ​ക്ക​ലാ​ക്കി​യ​ത്.  ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ നി​യ​മ​ത്തി​​െൻറ​യും ​െഎ.​ടി ആ​ക്​​ടി​​െൻറ​യും ലം​ഘ​നം പ്ര​തി​ക്കെ​തി​രെ ചു​മ​ത്തു​മെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു. എ.​ടി.​എ​മ്മു​ക​ളി​ൽ സ്​​കി​മ്മ​റു​ക​ൾ എ​ന്ന​റി​യ​പ്പെ​ടു​ന്ന മെ​ഷീ​നു​ക​ൾ സ്​​ഥാ​പി​ച്ചാ​കാം ഇ​യാ​ൾ കാ​ർ​ഡ്​ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യ​തെ​ന്ന്​ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. 
ത​ട്ടി​പ്പി​നു​ള്ള സാ​ഹ​ച​ര്യം മു​ൻ​നി​ർ​ത്തി ക്രെ​ഡി​റ്റ്​/​ഡെ​ബി​റ്റ്​ കാ​ർ​ഡ്​ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന്​ സൈ​ബ​ർ സു​ര​ക്ഷാ വി​ദ​ഗ്​​ധ​ർ നി​ർ​ദേ​ശി​ച്ചു. 
 
COMMENTS