റിയാദില്‍ നടന്ന ട്രാവല്‍ എക്സ്പോയില്‍ ബഹ്റൈന്‍ പങ്കാളിയായി 

12:02 PM
12/04/2018
റിയാദിൽ നടന്ന ട്രാവൽ എക്​സ്​പോയിൽനിന്ന്​

മനാമ: റിയാദില്‍ നടന്ന ട്രാവല്‍ എക്സ്പോ 2018ല്‍ ബഹ്റൈന്‍ ടൂറിസം ആൻറ്​ എക്സിബിഷന്‍ അതോറിറ്റി പങ്കാളിയായി. 50 രാജ്യങ്ങളില്‍ നിന്നായി 270 സ്ഥാപനങ്ങളാണ് ഇതില്‍ പങ്കെടുത്തത്. വ്യാപാര മേഖലയിലെ ബന്ധം ശക്തമാക്കുന്നതിന് വിവിധ ശില്‍പശാലകളും ചര്‍ച്ചകളും പരിപാടിയുടെ ഭാഗമായി നടന്നു. കഴിഞ്ഞ വര്‍ഷം വിനോദ സഞ്ചാര മേഖലയിലുണ്ടാക്കിയ പ്രധാന നേട്ടങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന സ്​റ്റാളുകളും ഒരുക്കിയിരുന്നു.

ബഹ്റൈന്‍ വിനോദ സഞ്ചാര മേഖലയെ അന്താരാഷ്​ട്ര തലത്തില്‍ മാര്‍ക്കറ്റ് ചെയ്യുന്നതിന് ‘ഞങ്ങളുടെ നാട്, നിങ്ങളുടേയും’ എന്ന തലക്കെട്ടിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. വിനോദ സഞ്ചാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും വ്യക്തിത്വങ്ങളുമായി കൂടിക്കാഴ്ച്ച നടത്തുന്നതിന് എക്സ്പോ വഴിയൊരുക്കിയതായി ബഹ്റൈന്‍ ടൂറിസം ആന്‍റ് എക്സിബിഷന്‍ അതോറിറ്റിയിലെ മാര്‍ക്കറ്റിങ് വിഭാഗം തലവന്‍ യൂസുഫ് അല്‍ഖാന്‍ വ്യക്തമാക്കി. രാജ്യത്തെ സാമ്പത്തിക വളര്‍ച്ചക്ക് ഉതകുന്ന ഒന്നായി വിനോദ സഞ്ചാര മേഖല മാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

COMMENTS