അയല്‍ രാജ്യങ്ങളുമായി ബഹ്​റൈനുള്ളത്​ മികച്ച ബന്ധം ^പ്രധാനമന്ത്രി

13:23 PM
15/04/2018

മനാമ: അയല്‍ രാജ്യങ്ങളുമായി ബഹ്റൈന് മികച്ച ബന്ധമാണുള്ളതെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം വിവിധ അറബ് രാഷ്​ട്രങ്ങളിലെ അംബാസഡര്‍മാരെ ഗുദെബിയ പാലസിൽ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അറബ് രാഷ്​ട്രങ്ങള്‍ക്കിടയിലുള്ള ബന്ധം ശക്തമാക്കുന്നതിനും ഒന്നിച്ച് നില്‍ക്കുന്നതിനും അതുവഴി സമാധാനവും സുരക്ഷയും ഊട്ടിയുറപ്പിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

സൗദി, കുവൈത്ത് എന്നീ രാഷ്​ട്രങ്ങളുമായി ബഹ്റൈന്‍െറ ബന്ധം പ്രത്യേകം പ്രസ്താവ്യമാണ്. രാജ്യത്ത് കണ്ടത്തെിയ വന്‍ എണ്ണ ശേഖരം സന്തോഷം നിറക്കുന്ന ഒന്നാണ്. കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാകുന്നതിനും പുരോഗതി കൈവരിക്കുന്നതിനും ജനങ്ങള്‍ക്ക് സുഭിക്ഷതയും സമാധാനവും ലഭിക്കുന്നതിനും ഇത് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ പ്രശ്നങ്ങളില്‍ അറബ് രാഷട്രങ്ങള്‍ക്കിടയില്‍ ഏകീകൃത നിലപാട് സ്വീകരിക്കാനും വെല്ലുവിളികളെ ഒത്തൊരുമിച്ച് നേടാനും സാധിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു.

COMMENTS