പിഴയിനത്തിൽ എസ്​.ബി.​െഎ സമ്പാദിച്ചത്​​ 1,771 കോടി

10:07 AM
02/01/2018
sbi-board

ന്യൂ​ഡ​ൽ​ഹി: അ​ക്കൗ​ണ്ടു​ക​ളി​ൽ മി​നി​മം ബാ​ല​ൻ​സ്​ നി​ല​നി​ർ​ത്താ​ത്ത​തി​ന്​ ബാ​ങ്കു​ക​ൾ ഉ​പ​ഭോ​ക്​​താ​ക്ക​ളി​ൽ​നി​ന്ന്​ പി​ഴ​യി​ന​ത്തി​ൽ ഇൗ​ടാ​ക്കി​യ​ത്​ 2,320 കോ​ടി രൂ​പ. അ​ക്കൗ​ണ്ട്​ ഉ​ട​മ​ക​ളി​ൽ നി​ന്ന്​ ഏ​റ്റ​വും കൂ​ടു​ത​ൽ തു​ക ഇൗ​ടാ​ക്കി​യ​ത്​ സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഒാ​ഫ്​ ഇ​ന്ത്യ​യാ​ണ്​- 1,771 കോ​ടി രൂ​പ. 2017 ഏ​പ്രി​ൽ- ന​വം​ബ​ർ കാ​ല​യ​ള​വി​ലാ​ണ്​ ഇ​​ത്ര​യ​ധി​കം തു​ക ബാ​ങ്ക്​ ഇൗ​ടാ​ക്കി​യ​ത്. ഇൗ ​കാ​ല​യ​ള​വി​ൽ 97.34 കോ​ടി രൂ​പ പി​ഴ ഇൗ​ടാ​ക്കി​യ പ​ഞ്ചാ​ബ്​ നാ​ഷ​ന​ൽ ബാ​ങ്ക്​​ ര​ണ്ടാം സ്ഥാ​ന​ത്തും 68.67 കോ​ടി ഇൗ​ടാ​ക്കി​യ സെ​ൻ​ട്ര​ൽ ബാ​ങ്ക്​ ഒാ​ഫ്​ ഇ​ന്ത്യ മൂ​ന്നാ​മ​തും ഉ​ണ്ട്. 

ക​ന​റാ ബാ​ങ്ക്​ (62.16 കോ​ടി), ​െഎ.​ഡി.​ബി.​െ​എ (52.15 കോ​ടി ) എ​ന്നി​വ പി​ന്നി​ലു​മു​ണ്ട്. മ​റ്റ്​ പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ൾ 268.97 ​േകാ​ടി രൂ​പ ഇൗ​ടാ​ക്കി​യ​താ​യി ധ​ന​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​​െൻറ ക​ണ​ക്കു​ക​ൾ വ്യ​ക്​​ത​മാ​ക്കു​ന്നു. എ​സ്.​ബി.​ടി​യു​മാ​യു​ള്ള ല​യ​ന ശേ​ഷം രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ പൊ​തു​മേ​ഖ​ല ബാ​ങ്കാ​യി മാ​റി​യ എ​സ്.​ബി.​െ​എ​ക്ക്​ ജൂ​ലൈ- സെ​പ്​​റ്റം​ബ​ർ പാ​ദ​ത്തി​ൽ ല​ഭി​ച്ച അ​റ്റാ​ദാ​യ​മാ​യ 1,581.55 കോ​ടി രൂ​പ​േ​യ​ക്കാ​ൾ കൂ​ടു​ത​ലാ​ണ്​ പി​ഴ​ത്തു​ക. മാ​ത്ര​മ​ല്ല, ഏ​പ്രി​ൽ- സെ​പ്​​റ്റം​ബ​ർ കാ​ല​യ​ള​വി​ലെ ലാ​ഭ​മാ​യ 3,586 കോ​ടി​യു​ടെ പ​കു​തി വ​രും ഇ​ത്. 2016- 17 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ മി​നി​മം ബാ​ല​ൻ​സ്​ നി​ല​നി​ർ​ത്താ​ത്ത​തി​ന്​ എ​സ്.​ബി.​െ​എ പി​ഴ  ഇൗ​ടാ​ക്കി​യി​രു​ന്നി​ല്ല. 

എ​സ്.​ബി.​െ​എ​ക്ക്​ 42 കോ​ടി അ​ക്കൗ​ണ്ടു​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ 13 കോ​ടി അ​ടി​സ്ഥാ​ന സേ​വി​ങ്​​​സ്​ അ​ക്കൗ​ണ്ടു​ക​ളും ജ​ൻ​ധ​ൻ അ​ക്കൗ​ണ്ടു​ക​ളു​മാ​ണ്. ഇൗ ​ര​ണ്ട്​ അ​ക്കൗ​ണ്ടു​ക​ളെ​യും പി​ഴ വ്യ​വ​സ്ഥ​യി​ൽ നി​ന്ന്​ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. പി​ഴ ഇൗ​ടാ​ക്കാ​തി​രി​ക്കാ​ൻ മെ​ട്രോ ന​ഗ​ര​ങ്ങ​ളി​ൽ 3,000 രൂ​പ​യും ന​ഗ​ര​ങ്ങ​ളി​ൽ ര​ണ്ടാ​യി​രം രൂ​പ​യു​മാ​ണ്​ അ​ക്കൗ​ണ്ടു​ക​ളി​ൽ മി​നി​മം ബാ​ല​ൻ​സാ​യി സൂ​ക്ഷി​ക്കേ​ണ്ട​ത്. ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ത്​ ആ​യി​രം രൂ​പ​യാ​ണ്. 2017 ഏ​പ്രി​ൽ ഒ​ന്നി​ന്​ ശേ​ഷ​മാ​ണ്​ എ​സ്.​ബി.​െ​എ പി​ഴ ഇൗ​ടാ​ക്കാ​ൻ തു​ട​ങ്ങി​യ​ത്.

97.34 കോടി പിഴ ഇനത്തിൽ സമ്പാദിച്ച പഞ്ചാബ്​ നാഷണൽ ബാങ്കാണ്​ രണ്ടാം സ്​ഥാനത്ത്​. സെൻട്രൽ ബാങ്ക്​ ഒാഫ്​ ഇന്ത്യ 68.67 കോടി ആണ്​ മൂന്നാമത്​.

COMMENTS