മുല്ലപ്പൂ തൊട്ടാല്‍ പൊള്ളും

  • കിലോക്ക് 800 നും 900 ഇടയില്‍ വില

12:56 PM
10/11/2015

ലയില്‍ മുല്ലപ്പൂവും ചൂടി നാടന്‍ പെണ്‍കുട്ടിയായി അണിഞ്ഞൊരുങ്ങാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ ചെലവേറെയാണ്. കിലോക്ക് 800 നും 900 ഇടയിലാണ് മുല്ലപ്പൂവില. തമിഴ്നാട്ടില്‍ മഴ കാര്യമായതോടെ മുല്ലപ്പൂകൃഷി നശിച്ചതും ദീപാവലിയുമാണ് വില കൂടാന്‍ കാരണം. ഒരു കെട്ട് മുല്ലപ്പൂവിന് ( മുല്ലപ്പൂ ബോള്‍) 250നും 300 നും ഇടക്കാണ് വില. ദീപാവലിയായതിനാല്‍ ആവശ്യക്കാരേറെയാണ്. ആവശ്യത്തിന് മുല്ലപ്പൂവും എത്തുന്നില്ല. ദിണ്ടിക്കല്‍, മധുരൈ,സത്യമംഗലം, കൊയമ്പതൂര്‍, സേലം,ശങ്കരന്‍ കോവില്‍, തെങ്കാശി  എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തില്‍ പൂവത്തെുന്നത്.  ഇവിടങ്ങളില്‍ ഉല്‍പാദനത്തില്‍ വന്‍കുറവാണ് ഉണ്ടായത്. 
നവംബര്‍ രണ്ടുവരെ മുല്ലപ്പൂവിന്‍െറ വില കിലേക്ക് 150 രൂപ ആയിരുന്നു. ദീപാവലി മുന്നില്‍ കണ്ടുകൊണ്ട് വില കൂട്ടിയതാണെന്നും ആക്ഷേപമുണ്ട്. ആറുമാസം മുമ്പ് വില  3000 വരെ എത്തിയിരുന്നു. അടുത്ത ദിവസങ്ങളില്‍ വില കുത്തനെ ഇടിയുകയും ചെയ്തു. ചില്ലറയായി മാല വാങ്ങുന്നവരെയാണ് വിലക്കയറ്റം ഏറെ ബുദ്ധിമുട്ടിക്കുന്നത്. 

COMMENTS